Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ, പ്രത്യേകിച്ച് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സുകളിലൊന്ന് പ്രവാസികള്‍ അയക്കുന്ന പണമാണ്...ബാധിക്കുന്നത് 1.25 ലക്ഷം കുടുംബങ്ങളെ

11 MAY 2020 02:40 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ, പ്രത്യേകിച്ച് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സുകളിലൊന്ന് പ്രവാസികള്‍ അയക്കുന്ന പണമാണ്...ഇക്കാര്യത്തില്‍ 2018 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണെന്ന് കണക്കുകള്‍ കാണിക്കുന്നു.
എറ്റവും കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണ് എന്നതുപോലെ തന്നെ ഏറ്റവും കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്ന ഇന്ത്യന്‍ സംസ്ഥാനം കേരളമാണ്..

എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തിൽ ഈ വർഷം 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തൽ. കൊവിഡിന് മുൻപ് തന്നെ 2400 കോടി രൂപയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വർധിച്ചാൽ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന.

2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161 കോടിയുമായിരുന്നു പ്രവാസി വരുമാനം. ഇന്ത്യയിലേക്കെത്തുന്ന പ്രവാസി വരുമാനത്തിന്‍റെ 19% കേരളത്തിലേക്കാണ് എത്തുന്നത് .

ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും മലയാളികളാണ്. ഇന്ത്യയിലെ മൊത്തം പ്രവാസ വരുമാനത്തിലെ 19 ശതമാനവും മലയാളികളുടേതാണെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

സൗദി അറേബ്യയിൽ നിന്ന് 39 ശതമാനവും യുഎഇയിൽ നിന്ന് 23 ശതമാനവും ഒമാനിൽ നിന്ന് ഒൻപത് ശതമാനവും കുവൈത്തിൽ നിന്ന് ആറ് ശതമാനവും ബഹ്റിനിൽ നിന്ന് നാല് ശതമാനവും ഖത്തറിൽ നിന്ന് ഒൻപത് ശതമാനവുമാണ് പ്രവാസി വരുമാനം എത്തുന്നത്.

കേരള കുടിയേറ്റ സർവ്വെ 2018 പ്രകാരം പ്രവാസികളുടെ എണ്ണം 21 ലക്ഷമാണ്. ഇതിൽ 89 ശതമാനം പേരും ഗൾഫ് രാജ്യങ്ങിൽ നിന്നുള്ളവരാണ്. കൊവിഡ് പ്രതിസന്ധിയിൽ മടങ്ങി വരാൻ രജിസ്റ്റർ ചെയ്തത് 4,42,000 പേരാണ്. ആകെ പ്രവാസികളുടെ ഇരുപത് ശതമാനം നാട്ടിലേക്ക് മടങ്ങിയാൽ കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും.

പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വർഷം എത്തിയത് 2,40,000 കോടി രൂപയാണ്. ഈ വർഷം 2,60,000 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാൽ കൊവിഡിന് മുൻപ് ജനുവരി-ഫെബ്രുവരി മാസത്തിൽ തന്നെ 2400കോടി രൂപയുടെ കുറവ് ഉണ്ടായിരുന്നു . മാർച്ച്,എപ്രിൽ,മെയ് മാസത്തെ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരുലക്ഷം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുമെന്നാണ് പ്രാഥമിക കണക്ക്. ഇത് കേരളത്തിലെ കുടുംബങ്ങളെ ആശങ്കയിൽ ആഴ്ത്തും
കേരളത്തില്‍ നിന്നുള്ള തൊഴില്‍ കുടിയേറ്റത്തില്‍ അവിദഗ്ദ്ധ തൊഴിലാളികളും ധാരാളമുണ്ട് .ഇവരെല്ലാം തിരിച്ചുവരുമ്പോൾ കേരളത്തിലെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്നത് വലിയ ഇടിവ് തന്നെ ആയിരിക്കും

സർക്കാർ താത്കാലിക സഹായം നീട്ടുമ്പോഴും മുന്നിൽ പ്രതിസന്ധിയുടെ നാളുകളാണ് വരാനിരിക്കുന്നത്. പ്രവാസി പണത്തിന്‍റെ വരവ് കുറഞ്ഞാൽ 1.25 ലക്ഷം കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് ആദ്യ പഠനങ്ങൾ വ്യക്തമാക്കുന്നത്. വ്യവസായം, റിയൽ എസ്റ്റേറ്റ്, സമ്പാദ്യം, നിക്ഷേപം എന്നിവയിലുണ്ടാകുന്ന മാന്ദ്യവും തിരിച്ചടിയാകും

തിരിച്ചുവരുന്നവർക്കനുയോജ്യമായ തൊഴിൽ എന്നതും കേരളത്തിന്റെ ഈ സാഹചര്യത്തിൽ എളുപ്പമല്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends