Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

'തിരികെ സർക്കാർ ഒരുക്കിയ ക്വാറന്റൈനിലേക്ക് അയാൾ മടങ്ങുമ്പോൾ സ്വന്തം കണ്ണ്നീർ തുളളി താഴെ വീഴാതെ അയാൾ ഒപ്പിയിട്ടുണ്ടാകും.കാരണം കണ്ണ്നീരിൻെറ ഒരു തുളളി അവൻെറ വിയർപ്പിൻെറ ഫലമായ ആ മണ്ണിൽ വീണാൽ അതോടെ കത്തി ചാമ്പലാകും നിങ്ങളുടെ ജീവിതം....' കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി

30 JUNE 2020 04:32 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ ആദ്യനാൾ മുതൽ തന്നെ അവഗണന നേരിട്ടുവരുന്നവരാണ് പ്രവാസികൾ. നാട്ടിലെത്തുന്ന പ്രവാസികൾ കോറോണയുമായി എത്തുന്നു എന്ന തരത്തിൽ കുപ്രചരണങ്ങൾ വരെ നടത്തിയവർ ഉണ്ട്. അവർക്ക് ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;


നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളോട് എന്തിനാണ് ഈ ക്രൂരത.അദ്ധ്വാനിച്ച് ഉണ്ടാക്കിയ സ്വന്തം വീട്ടിൽ വന്ന് ക്വാറന്റൈനിൽ താമസിക്കുവാൻ പോലും അനുവദിക്കുന്നില്ല.എന്ത് നിർഭാഗ്യമാണ് ഈ അവസ്ഥ. പ്രവാസികളോട് കാണിക്കുന്ന അവഗണനയെ കുറിച്ച് കഥകളും, വീഡിയോ ഫിലിമുകളും ഒക്കെ വന്നപ്പോൾ അതൊന്നും യാഥാർത്ഥ്യങ്ങൾ ആകരുതെയെന്ന് പ്രാർത്ഥിച്ചിരുന്നു.എന്നാൽ ഇപ്പോൾ നാട്ടിൽ നടന്നോണ്ടിരിക്കുന്ന സംഭവവികാസങ്ങൾ കാണുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളും സഹോദരനും ചേർന്ന് ഒരു പ്രവാസി സഹോദരനെ വീട്ടിൽ കയറ്റിയില്ലായെന്ന് വാർത്ത കേട്ടിരുന്നു.അതിനുമുമ്പ് നാട്ടുകാർ ഒറ്റക്കെട്ടായി നിന്ന് പ്രവാസിയെ വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ലായെന്നും അറിഞ്ഞു. നാട്ടുകാർക്കും,ബന്ധുക്കൾക്കും വേണ്ടി ഒരു കാലത്ത് ജീവിച്ചവരാണ് ഈ പ്രവാസി സമൂഹം.കൂടെ പിറന്നവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരുപാട് പ്രവാസികളെ എനിക്കറിയാം.

ആ പ്രവാസി ശരിക്കും നിങ്ങൾക്ക് വേണ്ടി സ്വന്തമായി ജീവിക്കാൻ മറന്നവരാണ്.ഗൾഫിലെ ഏത് കാലാവസ്ഥയിലും പ്രവാസികൾ ജീവിക്കാൻ ശ്രമിച്ചതും പഠിച്ചതും സഹോദരങ്ങളായ നിങ്ങൾക്ക് സന്തോഷമായൊരു ജീവിതം ഉണ്ടാക്കാൻ വേണ്ടിയായിരുന്നു. അയാളെയാണ് ഇന്നലെ ഇറക്കി വിട്ടത്. തിരികെ സർക്കാർ ഒരുക്കിയ ക്വാറന്റൈനിലേക്ക് അയാൾ മടങ്ങുമ്പോൾ സ്വന്തം കണ്ണ്നീർ തുളളി താഴെ വീഴാതെ അയാൾ ഒപ്പിയിട്ടുണ്ടാകും.കാരണം കണ്ണ്നീരിൻെറ ഒരു തുളളി അവൻെറ വിയർപ്പിൻെറ ഫലമായ ആ മണ്ണിൽ വീണാൽ അതോടെ കത്തി ചാമ്പലാകും നിങ്ങളുടെ ജീവിതം.പിന്നെ നാട്ടുകാർ കൂട്ടം കൂടി നിങ്ങൾ പ്രവാസികളോട് കാണിക്കുന്ന ഈ ക്രൂരതയെ നന്ദിക്കേടായി തന്നെ പറയേണ്ടി വരും.മുമ്പ് പ്രവാസികൾ നാട്ടിലേക്ക് വരുമ്പോൾ അവർ തിരിച്ച് മടങ്ങുന്നത് വരെ അവൻെറ ഭാര്യയുടെടുത്തും മക്കളെടുത്തും പോലും സമയം ചിലവഴിക്കാൻ സമ്മതിക്കാതെ മുഴുവൻ സമയം കൂട്ടികൊണ്ട് പോവുകയും പ്രവാസി ഗൾഫിൽ നിന്നും കൊണ്ട് വന്ന എല്ലാ സാധനങ്ങളും,സാമ്പത്തികവും തീർക്കാനും കൂടെ കാണും.ആ ഒരു നന്ദിയെങ്കിലും പ്രവാസികളോട് തിരിച്ച് കാണിക്കാമായിരുന്നു. പ്രവസികളെ വീട്ടിൽ കയറ്റാൻ എതിർക്കുന്നതിന് മുമ്പ്.

ഏന്തിന് നാട്ടുകാരെ പറയണം.സ്വന്തം സഹോദരങ്ങൾ പോലും ഇപ്പോൾ പ്രവാസികളെ അവഗണിക്കുന്നു.കഷ്ടം തന്നെയാണ്,ഭൂമിയിലുളളവരോട് നിങ്ങൾ കരുണ കാണിച്ചാൽ, ആകാശത്തിലുളളവൻ നിങെളോട് കരുണ കാണിക്കും. ഇതൊക്കെയാണ് നമ്മൾ പ്രവാസികൾ പഠിച്ചത്. നാട്ടിലേക്ക്മൊത്തം നാലര ലക്ഷം പേരാണ് എംബസ്സിയിലും,നോർക്കയിവും, രജിസ്റ്റർ ചെയ്ത്,ഇതുവരെ തൊണ്ണൂറായിരത്തിന് താഴെ പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്.ബാക്കിയുളളവരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങണ്ടയെന്ന് തീരുമാനിച്ചതിൻെറ പിന്നിലും ഈ അവഗണന തന്നെയാണ്.കോവിഡ് രോഗത്തിൻെറ പേരിൽ ശാരീരകമായ അകലം മാത്രമല്ല മാനസികമായ അകലവും കാണിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് നാട്ടുകാർക്കും,, ബന്ധുക്കൾക്കും എല്ലാമെല്ലാമായിരുന്ന പ്രവാസികൾ ഇപ്പോൾ അധികപറ്റായിരിക്കുന്നു.ഒന്ന് മാത്രം ഓർക്കുക ഈ രോഗങ്ങളെയൊക്കെ പ്രവാസികൾ അതിജീവിക്കും.ഇനിയെങ്കിലും എല്ലാ നഷ്ടപ്പെട്ട് തിരികെ മടങ്ങി വരുന്ന പ്രവാസികളോട് അല്പം കരുണ കാണിക്കുക. അത് നാട്ടുകാരായിരുന്നാലും, ബന്ധുക്കളായിരുന്നാലും.
അഷറഫ് താമരശ്ശേരി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ  (12 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ... 93 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക  (26 minutes ago)

ചലച്ചിത്ര താരം കനകലത അന്തരിച്ചു...  (40 minutes ago)

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (5 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (5 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (5 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (5 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (5 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (5 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (6 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (6 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

Malayali Vartha Recommends