Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പ്രവാസികളെ കുടുക്കാൻ ഫോൺകാളുകൾ...സൂക്ഷിക്കുക; തികച്ചും സാധാരണക്കാരായ പ്രവാസികളായ പലരും ചതിയിൽപെട്ടതാണെന്ന സംശയം ഉന്നയിക്കുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്

02 JULY 2020 07:49 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് പ്രവാസലോകത്ത് കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാനായി അനുവദിച്ച വന്ദേഭാരത് മിഷൻ വഴിയും വിവിധ സംഘടനകളുടെ ചാർട്ടേർഡ് വിമാനങ്ങൾ വഴി നാട്ടിലെത്താനിരിക്കുന്നവരുടെ ദുരിതം മുതലെടുത്ത് സ്വര്ണക്കടത്തുകാർ. ഈ അടുത്തകാലത്തായി വന്ദേ ഭാരത് വഴി നാട്ടിലെത്തുന്ന പലരിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. തികച്ചും സാധാരണക്കാരായ പ്രവാസികളായ പലരും ചതിയിൽപെട്ടതാണെന്ന സംശയം ഉന്നയിക്കുന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഇതിലൂടെ ഒരു പ്രവാസിയുടെ അനുഭവം ഇങ്ങനെയാണ്.

ദുബായിലെ സ്വകാര്യകമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ് താമരശ്ശേരി സ്വദേശിയായ 34-കാരൻ. എന്നാൽ കൊറോണ വ്യാപനം മൂലം ലോക്ഡൗൺ കാരണം രണ്ടുമാസമായി ശമ്പളംകിട്ടിയിട്ട്. തുടർന്ന് കൈയിലെ പണമെല്ലാം തീരാറായി. കഴിക്കാൻ ഭക്ഷണവും എത്രനാളുണ്ടാവും എന്നറിയില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തിയേപറ്റൂ എന്ന ചിന്തയിൽ സുഹൃത്ത് തന്ന നമ്പറിൽ വിളിച്ചുനോക്കി: ' നിങ്ങൾ ചാർട്ടർചെയ്യുന്ന വിമാനത്തിൽ എനിക്കും ഒരു സീറ്റുണ്ടാകുമോ?'

'നോക്കാം...' പിന്നാലെ വന്നു ചോദ്യം: 'നിങ്ങൾ പണത്തിന് ബുദ്ധിമുട്ടുള്ളയാളാണോ?'

'അതെ'യെന്നുകേട്ടപ്പോൾ 'കാരുണ്യ'സ്വരം: 'എങ്കിൽ ടിക്കറ്റ് ഫ്രീയാക്കിത്തരാം. പക്ഷേ, ഒരുസാധനം നാട്ടിലേക്ക് കൊണ്ടുപോകേണ്ടിവരും' സാധനം സ്വർണമാണെന്നറിഞ്ഞയുടൻ യുവാവ് ഫോൺ വെച്ചു, 'ക്ഷമിക്കണം, തത്കാലം ഞാൻ പോണില്ല’ -എന്ന മറുപടിയാണ് നൽകിയത്.

ഓർക്കുക കോവിഡ് ഭീതിയിൽ നാടണയാൻ കൊതിക്കുന്നവർക്കുമുന്നിൽ കള്ളക്കടത്തുമാഫിയ പ്രലോഭനങ്ങളുമായി എത്തുകയാണ്. ദുബായിൽനിന്ന് മടങ്ങുന്ന ഒരാൾക്ക് സ്വകാര്യവിമാനങ്ങളിൽ ടിക്കറ്റെടുക്കാൻ 18,500മുതൽ 26,500 രൂപവരെയാകുന്നതാണ്. എന്നാൽ ഒരുകിലോ സ്വർണംകടത്തിയാൽ ഇപ്പോൾ നാലരലക്ഷം രൂപ ലാഭം കിട്ടും.

ആയതിനാൽ തന്നെ കൊണ്ടുപോകുന്നയാൾക്ക് ടിക്കറ്റ് കൊടുത്താലും ലാഭം കള്ളക്കടത്തുകാർക്ക്. ഇത്തരത്തിൽ നാനൂറുഗ്രാം മുതൽ ഒരുകിലോവരെ സ്വർണം ഒരാൾ കൊണ്ടുപോകും. കോവിഡ് സ്പെഷ്യൽ ചാർട്ടർ വിമാനത്തിൽ റാസൽഖൈമയിൽനിന്നെത്തിയ ഒരാൾ രഹസ്യഭാഗത്ത് ഒളിപ്പിച്ച് 736 ഗ്രാം സ്വർണമാണ് കൊണ്ടുവന്നത് പോലും. മുടിക്കകത്തും മറ്റു ശരീരഭാഗങ്ങളിലുമൊക്കെയായി പിന്നെയും ഒളിപ്പിക്കാവുന്നതാണ്.

ഇതിനായി പരിശീലനം മാഫിയനൽകും. ഇക്കാലയളവിൽ കോഴിക്കോട്‌ വിമാനത്താവളത്തിൽമാത്രം മൂന്നുകിലോയിലേറെ സ്വർണമാണ് അധികൃതർ പിടികൂടിയത്. എന്നാൽ പി.പി.ഇ. കിറ്റ് ധരിച്ച് വരുന്ന യാത്രക്കാരിൽ സംശയംതോന്നുന്നവരെ മാത്രമേ വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയരാക്കുന്നുള്ളു. കോവിഡ് ലക്ഷണമുള്ളവരും പോസിറ്റീവ് ആയവരും ഉണ്ടാകുമ്പോൾ വസ്ത്രങ്ങളഴിച്ചുള്ള പരിശോധന പ്രവർത്തികമല്ല. നാലായിരത്തോളം യാത്രക്കാർ ദിനംപ്രതി വരുമ്പോൾ എല്ലാവരെയും പരിശോധിക്കാനും കഴിയില്ല എന്നത് ദുഷ്കരം. സ്വർണം രാസസംയുക്തത്തിൽ ചേർത്ത് ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചുവെക്കുമ്പോൾ മെറ്റൽഡിറ്റക്ടറുകൾക്ക് കണ്ടെത്താനുമാവില്ല. എന്നാൽ തന്നെയും കള്ളക്കടത്ത് കഴിയുന്നവിധം പിടികൂടുകയാണ് അധികൃതർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends