Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനാവില്ല രാജ്യം വിടേണ്ടിവരും... കടുത്ത തീരുമാനവുമായി കുവൈറ്റ്

03 JULY 2020 10:47 AM IST
മലയാളി വാര്‍ത്ത

2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ കഴിയില്ല. ഇവര്‍ രാജ്യം വിടേണ്ടിവരും. പിടിക്കപ്പെട്ടാല്‍ ഇവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അറിയിച്ചു. ജനുവരി രണ്ടിനും ഫെബ്രുവരി 29നും ഇടയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് ആഗസ്റ്റ് 31 വരെ പിഴയില്ലാതെ പുതുക്കിനല്‍കും.

ആര്‍ട്ടിക്കിള്‍ 17, 20, 22, 23, 24 വിസ വിഭാഗത്തിലുള്ളവര്‍ക്ക് താമസാനുമതി ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കിയാല്‍ മതിയെന്നും അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, ആര്‍ട്ടിക്കിള്‍ 18 കമ്പനി വിസയിലുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അനുസരിച്ച് പുതുക്കിനല്‍കും.
അതേസമയം കുവൈത്തില്‍ 90,000 സിവില്‍ െഎ.ഡി കാര്‍ഡുകള്‍ വിതരണത്തിന് തയാറായതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പ്രതിദിനം 2000 കാര്‍ഡുകള്‍ എന്ന തോതില്‍ വിതരണം ചെയ്യും. സിവില്‍ െഎ.ഡിയുമായി ബന്ധപ്പെട്ട 500 ഇടപാടുകളും ഒരു ദിവസം അനുവദിക്കും. കോവിഡ് കാലമായതിനാല്‍ നിയന്ത്രിതമായി മാത്രമേ സന്ദര്‍ശകരെ അനുവദിക്കുന്നുള്ളൂ.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) ഓഫിസ് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നു വരെ ഇടപാടുകള്‍ നടത്താം. എന്നാല്‍, സിവില്‍ െഎ.ഡി വിതരണം വൈകീട്ട് അഞ്ചു വരെ ഉണ്ടാവും.

അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി അപ്പോയിന്റ്‌മെന്റ് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. നേരിട്ടുള്ള സന്ദര്‍ശനം അനുവദിക്കില്ല. ശനിയാഴ്ച മുതല്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (3 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (3 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (6 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (8 hours ago)

Malayali Vartha Recommends