Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

യുഎഇയില്‍ കോവിഡ് നിയമം ലംഘിക്കല്ലേ ... ധനനഷ്ടവും മാനഹാനിയും നിയമങ്ങള്‍ കടുപ്പിച്ചു...കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ര്‍ശന നടപടിയുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ രംഗത്ത്

03 JULY 2020 12:59 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കനത്തപിഴ മാത്രമല്ല, നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

യു.എ.ഇയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാല്‍ പോര. നിയമലംഘകരുടെ കൂട്ടത്തില്‍ സ്വന്തം ചിത്രവും കണ്ട് നാണം കെടേണ്ടി വരും. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ ഈ കടുത്ത നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്.
പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായി മൂവായിരം ദിര്‍ഹം പിഴയടച്ചവരുടെയും നിയന്ത്രണം ലംഘിച്ച് ഒത്തുചേരല്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തതിന് പതിനായിരം ദിര്‍ഹം മുതല്‍ അയ്യായിരം ദിര്‍ഹം വരെ പിഴ അടച്ചവരുടെയും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
. 2000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയാണ് ഈടാക്കിയിരിക്കുന്നത്. 13 പേരുടെ വിവരങ്ങളാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ചത്. മാസ്‌ക് ധരിക്കാതിരിക്കല്‍, കര്‍ഫ്യൂ നിയമലംഘനം, കൂട്ടംചേരല്‍, പാര്‍ട്ടി സംഘടിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ഏഴുപേര്‍ ഏഷ്യന്‍ സ്വദേശികളാണ്. നാല് അറബ് പൗരന്മാരും രണ്ട് മാറാത്തികളും ഇതില്‍ ഉള്‍പ്പെടുന്നു.
കര്‍ഫ്യൂ സമയത്ത് യാത്രചെയ്ത മൂന്നു പേരില്‍നിന്ന് 3000 ദിര്‍ഹം വീതം പിഴയീടാക്കി. വാഹനത്തിനുള്ളില്‍ മാസ്‌ക് ഉപയോഗിക്കാതിരുന്ന മൂന്ന് പേര്‍ക്കും 3000 ദിര്‍ഹമാണ് പിഴയിട്ടിരിക്കുന്നത്. കൂട്ടംചേര്‍ന്നതിനും പാര്‍ട്ടികള്‍ സംഘടിപ്പിച്ചതിനും അഞ്ച് പേര്‍ക്ക് പിഴയിട്ടു. കൂട്ടംചേര്‍ന്നവര്‍ക്ക് 5000 ദിര്‍ഹം വീതവും പാര്‍ട്ടി സംഘടിപ്പിച്ച അറബ് വനിതക്ക് 10,000 ദിര്‍ഹമുമാണ് പിഴയടക്കേണ്ടത്. വിവിധ എമിറേറ്റുകള്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന രണ്ട് പേര്‍ക്ക് 2000 ദിര്‍ഹം വീതവും പിഴയിട്ടതായി പ്രോസിക്യൂഷന്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
യാത്രവിലക്ക് ലംഘിച്ച് ഒരു എമിറേറ്റില്‍ നിന്ന് മറ്റൊരു എമിറേറ്റിലേക്ക് യാത്ര ചെയ്ത് രണ്ടായിരം ദിര്‍ഹം പിഴ ലഭിച്ചവരെയും കൂട്ടത്തില്‍ കാണാം.

അതുകൊണ്ട് സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട. നിയമങ്ങള്‍ പാലിച്ചാല്‍ യു.എ.ഇയില്‍ ധനനഷ്ടം ഒഴിവാക്കാം. ഒപ്പം മാനഹാനിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (4 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (11 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (27 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (52 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

Malayali Vartha Recommends