പതിനഞ്ചുകാരിയെ ചതിയിലൂടെ ദുബായിലെത്തിച്ചത് നിശക്ലബില്‍ വച്ച് സോഡയില്‍ മയക്ക് മരുന്ന് നല്കി പീഡനം... ഒടുവില്‍ സംഭവിച്ചത്
ബംഗ്ലാദേശ് സ്വദേശിനിയായ പതിനഞ്ച് വയസുകാരിയെ ചതിച്ച് ദുബായിലെത്തിച്ച് മസാജ് സെന്ററിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി എട്ടു വര്‍ഷം ശിക്ഷവിധിച്ചു . 36 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനാണ് കോടതിയുടെ ഉത്തരവ് .
കോളയില്‍ മദ്യം കലര്‍ത്തി നല്‍കിയാണ് പെണ്‍കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കിയത്.പെണ്‍കുട്ടിയുടെ അടുത്ത ബന്ധുതന്നെയാണ് കുട്ടിയെ ദുബായില്‍ എത്തിച്ചതും തുടര്‍ന്ന് മസാജ് സെന്ററില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതും. അവര്‍ തന്നെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതിക്ക് പരിചയപെടുത്തി നല്‍കിയത്.
തുടര്‍ന്ന് നിര്‍ബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് കോളയില്‍ മദ്യം കലര്‍ത്തി നല്കിയ ശേഷം പെണ്‍കുട്ടിയെ പ്രതിയുടെ മുറിയില്‍ എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് കേസ്.തുടര്‍ന്ന് പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുന്നതിനായും അയാള്‍ക്കൊപ്പം നില്‍ക്കാനും അമ്മായി പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ഭീഷണിക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.അപ്പോഴാണ് പെണ്‍കുട്ടി ചതിയില്‍ പെട്ട വിവരം പോലീസ് അറിഞ്ഞത് അതോടെ ഇരയായ പെണ്‍കുട്ടിയെ പ്രതിയില്‍ നിന്നും പോലീസ് രക്ഷിക്കുകയായിരുന്നു . തുടര്‍ന്ന് കേസെടുത്ത ദുബായ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.ഇതിനെ തുടര്‍ന്നാണ് ദുബായ് കോടതിയുടെ ശിക്ഷ നടപടി
"
https://www.facebook.com/Malayalivartha