Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കി അപ്രതീക്ഷിത നീക്കവുമായി അമേരിക്ക

03 JULY 2020 03:39 PM IST
മലയാളി വാര്‍ത്ത

കോവിഡ് എന്ന മഹാമാരി ലോകത്തെ മുറുകെ പിടിച്ചപ്പോൾ ഏറ്റവും അധികം ദുരിതത്തിലായത് പ്രവാസികൾ തന്നെയാണ്. ജീവനും തൊഴിലിനും കോവിഡ് മൂലം വന്ന പ്രതിസന്ധി വളരെ വലുതാണ്.  ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ് അമേരിക്കയിലുള‌ള ഇന്ത്യന്‍ പൗരന്മാര്‍.

എച്ച്‌ 1-ബി വിസയും മറ്റ് ഉന്നത നൈപുണ്യമുള‌ള ജോലികള്‍ക്കുമുള‌ള വിസകളും വിലക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . മറ്റ് രാജ്യങ്ങളില്‍ നിന്നുള‌ള ഉന്നത ജോലി നൈപുണ്യമുള‌ളവര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ ആവശ്യമുള‌ളതാണ് എച്ച്‌-1 ബി വിസ. ഈ കോവിഡ് കാലത്തിനിടയിലും ഇവര്‍ക്ക് ജോലി സംരക്ഷിക്കപ്പെടും എന്നാണ് ജൂണ്‍ 22ന് ഉത്തരവിറക്കി ട്രംപ് അറിയിച്ചത്. എന്നാല്‍ ആ വാഗ്ധാനങ്ങൾ എല്ലാം പൊള്ളയായിരിക്കുകയാണ്.

ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ വിസ കാലാവധി കഴിഞ്ഞ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. പുതുക്കിയ വിസ ലഭിക്കാതെ ജോലി തുടരാനാകില്ല. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അമേരിക്കയില്‍ കഴിയുന്നവര്‍ക്ക് ഇതുമൂലം നേരിടേണ്ടി വരുന്ന പ്രതിസന്ധി വളരെ വലുതാണ്.. ഏച്ച്‌-1 ബി വിസ പ്രതിവര്‍ഷം അപേക്ഷിക്കുന്നവരില്‍ ഏകദേശം 75 ശതമാനവും ഇന്ത്യക്കാരാണ്. പ്രതിവര്‍ഷം 85000 പേര്‍ക്കാണ് വിസ ലഭിക്കാറ്. ഏറിയ പങ്കും ഐടി കമ്ബനികളില്‍ ജോലി ചെയ്യുന്നവരാണ് അപേക്ഷകര്‍.

പത്ത് വര്‍ഷത്തോളം എച്ച്‌1-ബി വിസയില്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ കഴിഞ്ഞവര്‍ പോലും ഇപ്പോള്‍ വിസ കാലാവധി കഴിഞ്ഞതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. വ്യാപാര സംഘടനയായ നാസ്‌കോം നല്‍കുന്ന വിവരമനുസരിച്ച്‌ ട്രംപ് പുറപ്പെടുവിച്ച ഈ ഉത്തരവ് വഴി തെറ്റിക്കുന്നതും അമേരിക്കന്‍ വിപണിയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്.ഐടി തൊഴിലാളികളെയും ആശുപത്രിയില്‍ തൊഴില്‍ ചെയ്യുന്നവരെയും ഇന്ത്യന്‍ കമ്ബനികള്‍ ധാരാളമായി അമേരിക്കയിലേക്ക് തൊഴിലിനയക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ അവരെ കാനഡയിലേക്കോ മെക്‌സിക്കയിലേക്കോ അയക്കാന്‍ കമ്ബനികള്‍ നിര്‍ബന്ധിതരാകും. ട്രംപ് പുറപ്പെടുവിച്ച ഈ ഉത്തരവിന്റെ പ്രത്യാഘാതം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (4 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (11 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (27 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (52 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

Malayali Vartha Recommends