Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ബ്രിട്ടനില്‍ 14 ദിവസത്തെ ക്വാറന്റീന്‍ നിബന്ധനകളില്‍ 59 രാജ്യങ്ങള്‍ക്ക് ഇളവ്... പബ്ബുകള്‍ ഇന്നു തുറക്കും, പുതിയ മുഖവുമായി ബ്രിട്ടന്‍

04 JULY 2020 10:21 AM IST
മലയാളി വാര്‍ത്ത

ബ്രിട്ടനില്‍ 14 ദിവസത്തെ ക്വാറന്റീന്‍ നിബന്ധനകളില്‍ 59 രാജ്യങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും ഇവിടം സന്ദര്‍ശിച്ച് മടങ്ങിയെത്തുന്ന ബ്രിട്ടിഷുകാര്‍ക്കും ക്വാറന്റീന്‍ ബാധകമാകില്ല. ട്രാവല്‍, ടൂറിസം ഇന്‍ഡസ്ട്രിയുടെ സമ്മര്‍ദമാണ് ഇത്തരത്തില്‍ കോവിഡ് കുറഞ്ഞ രാജ്യങ്ങള്‍ക്കു ക്വാറന്റീന്‍ ഇളവ് അനുവദിക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത്.

നേരത്തെ യൂറോപ്പിലെ രാജ്യങ്ങളെ റെഡ്, ആംബര്‍, ഗ്രീന്‍ എന്നിങ്ങനെ മൂന്നു കാറ്റഗറിയാക്കി തിരിച്ചിരുന്നു. ഗ്രീനില്‍ ഉള്‍പ്പെടുന്ന പത്തിലേറെ രാജ്യങ്ങളിലേക്ക് ട്രാവല്‍ കോറിഡോര്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇതിനു പകരമാണ് ഇപ്പോള്‍ 59 രാജ്യങ്ങള്‍ക്ക് ഈമാസം 10 മുതല്‍ ക്വാറന്റീന്‍ ഇളവ് അനുവദിക്കുന്നത്.

ബ്രിട്ടന്‍ ഇളവ് അനുവദിച്ചെങ്കിലും ഗ്രീസ്, ഓസ്ട്രിയ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ബ്രിട്ടിഷുകാര്‍ക്ക് ഇളവ് അനുവദിച്ചിട്ടില്ല. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി തുടങ്ങി മിക്കവാറും എല്ലാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, സ്വീഡന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇളവില്ല. പുതിയ ഇളവുകള്‍ പ്രാബല്യത്തിലാകുന്നതോടെ യൂറോപ്പിലെ ടൂറിസം, വ്യോമയാന മേഖലകളില്‍ വലിയ ഉണര്‍വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ബ്രിട്ടനില്‍ ഇന്ന് പബ്ബുകള്‍ തുറക്കുകയാണ്. ഞായറാഴ്ച മുതല്‍ പള്ളികളും തുറക്കും. ബാര്‍ബര്‍ ഷോപ്പുകളും ഹോട്ടലുകളും റസ്റ്ററന്റുകളും ഉള്‍പ്പെടെയുള്ള വിവിധ ഹോസ്പിറ്റാലിറ്റി സര്‍വീസുകളും പുനഃരാരംഭിക്കും. സര്‍ക്കാര്‍ നല്‍കുന്ന ഈ അവസരം അമിത സ്വാതന്ത്ര്യമായി ദുരുപയോഗിക്കരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ഥിച്ചു.

ഈ വാരാന്ത്യത്തില്‍ താനും നിര്‍ബന്ധമായും പിന്റ് ബിയര്‍ ആസ്വദിക്കുമെന്നും എല്ലാവരും സുരക്ഷിതമായി വേനല്‍ക്കാലം ആസ്വദിക്കണമെന്നും ബോറിസ് പറഞ്ഞു. 137 കോവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 44,131 ആയി.
വിഡ് മരണങ്ങളുടെ കണക്കില്‍ കുറവുവന്നെങ്കിലും ദിവസവും ബ്രിട്ടനില്‍ തൊഴില്‍ നഷ്ടങ്ങളുടെ എണ്ണം കൂടിവരുന്നു. ആയിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങളുടെ കണക്കാണു വന്‍കിട കമ്പനികള്‍ ദിവസവും പുറത്തുവിടുന്നത്. കോവിഡ് മരണത്തിന്റെ ദുരന്തത്തേക്കാള്‍ വലുതായിരിക്കും തൊഴില്‍ നഷ്ടത്തിന്റെ കണക്കുകള്‍ എന്നാണു പുറത്തുവരുന്ന സൂചനകള്‍. ലോകത്തിലെ ഏറ്റവും വലിയ വിമാനനിര്‍മാണ കമ്പനിയായ എയര്‍ബസ് 15,000 ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. ജര്‍മനിയില്‍ 5100 പേര്‍ക്കും ഫ്രാന്‍സില്‍ 5000 പേര്‍ക്കും ബ്രിട്ടനില്‍ 1700 പേര്‍ക്കും സ്‌പെയിനില്‍ 900 പേര്‍ക്കും മറ്റു രാജ്യങ്ങളില്‍ 1300 പേര്‍ക്കുമാകും തൊഴില്‍ നഷ്ടമാകുക. ഇതെല്ലം തന്നെയാണ് പുതിയ തീരുമാങ്ങളെടുക്കാന്‍ ബ്രിട്ടനെ പ്രേരിപ്പിച്ചത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (10 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (17 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (33 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (58 minutes ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (2 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

Malayali Vartha Recommends