Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

എന്‍ ഐ എയുടെ വലയില്‍ ഒടുവില്‍ ആ വമ്പന്‍ വീണു... യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിനെ കസ്റ്റഡിയിലെടുത്ത് യുഎഇ പോലീസ്...

19 JULY 2020 01:51 PM IST
മലയാളി വാര്‍ത്ത

യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദിനെ യുഎഇ പോലീസ് കസ്റ്റഡിയിലെടുത്തു. ഫൈസലിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് രാജ്യം വിടാന്‍ സാധിച്ചിരുന്നില്ല. ഫൈസലിനെതിരേ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കോവിഡ് പരിശോധനകളുടെ ഭാഗമായുള്ള നിരീക്ഷണം ശക്തമായതിനാല്‍ ദുബായില്‍ നിന്ന് മറ്റ് എമിറേറ്റ്സുകളിലേക്ക് മാറാനും ഫൈസലിനു സാധിച്ചില്ല. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇയാള്‍ കഴിയുന്ന കേന്ദ്രം വ്യക്തമായി കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേസിലെ മൂന്നാം പ്രതിയായി യുഎഇയില്‍ താമസിക്കുന്ന ഫൈസല്‍ ഫരീദിനെ എന്‍ഐഎ പ്രതിചേര്‍ത്തത്. ഇതിന് പിന്നാലെ ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസല്‍ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന വ്യക്തി തന്നെയാണ് എന്‍ഐഎ തേടുന്ന ഫൈസല്‍ ഫരീദെന്ന് അധികൃതര്‍ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവക്കുകയായിരുന്നു.

നാട്ടില്‍ ഇടയ്ക്കിടെ വന്നുപോകുന്ന ഫൈസല്‍ ഫരീദിന് അടുത്ത സുഹൃത്തുക്കളായി ചിലരുണ്ടെങ്കിലും കള്ളക്കടത്ത് ബന്ധം ഇവര്‍ക്കൊന്നും അറിയില്ലെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയായ ശേഷവും ഫൈസല്‍ ഫരീദിനോട് ബന്ധപ്പെട്ട സുഹൃത്തുക്കളോടു പോലും അസ്വാഭാവികത ഒട്ടുമില്ലാതെയാണ് ഇയാള്‍ സംസാരിച്ചതും. കൊടുങ്ങല്ലൂരില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ മൂന്നുപീടിക എം.ഐ.സി. ഓര്‍ഫനേജിന് സമീപത്തെ വീട്ടിലേക്ക് ഫൈസല്‍ അധികം വരാറില്ല.

ഗള്‍ഫില്‍ ആഡംബര ജീവിതം നയിക്കുമ്പോഴും നാട്ടിലെത്തിയാല്‍ ലളിത ജീവിതമാണ് പ്രിയം. കടബാധ്യതയുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങളും ഫൈസല്‍ ഫരീദിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്. ഇയാളുടെ പേരിലുള്ള സ്ഥലം വില്‍പന നടത്തിയും ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതെയും കടബാധ്യത ബോധപൂര്‍വം പ്രദര്‍ശിപ്പിക്കാനുള്ള നീക്കവും നടത്തി. വര്‍ഷങ്ങള്‍ക്കു മുന്നേ മൂന്നുപീടികയിലെ വീട് ഈടുനല്‍കി ലക്ഷങ്ങള്‍ വായ്പയെടുത്തിരുന്നു. ഈ തുക തിരച്ചടയ്ക്കാത്തതിനാല്‍ ജപ്തി നേരിടുകയാണ്. മൂന്നുപീടികയിലെ വീട് അടച്ചിട്ടാണ് ഭാര്യക്കും കുടുംബത്തോടൊപ്പം ദുബായില്‍ കഴിയുന്നത്. നാട്ടിലെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതുമില്ല. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് തന്റെ വരുമാന സ്രോതസും കള്ളക്കടത്ത് ബന്ധവും മറച്ചുവയ്ക്കാനും ഫൈസല്‍ ഫരീദ് ശ്രമിച്ചതായാണ് ആരോപണം.

ഗള്‍ഫില്‍ തന്നെ കഴിഞ്ഞിരുന്ന പിതാവ് നാട്ടിലെത്തി സമീപത്തെ പള്ളിയില്‍ മുക്രിയായി ജോലി നോക്കുന്നതിനിടെയാണ് കാന്‍സര്‍ ബാധിതനായത്. പിതാവിനെയും മാതാവിനെയും ദുബായിലേക്ക് കൊണ്ടുപോകാനാണ് ഫൈസല്‍ ഫരീദ് അവസാനമായി നാട്ടിലെത്തിയത്. സഹോദരങ്ങള്‍ എല്ലാവരും ഗള്‍ഫിലാണ്. ഫൈസലിന്റെ ബാപ്പ തേപ്പറമ്പില്‍ പരീദ് (67) മാര്‍ച്ച് 31ന് കൊവിഡ് ബാധിച്ച് ദുബായില്‍ മരിച്ചിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് ഫൈസലിന്റെ വിവാഹം നടന്നത്. നിശ്ചയ ചടങ്ങുകള്‍ ഗള്‍ഫിലും വിവാഹം നാട്ടിലുമായാണ് നടത്തിയത്. പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനുണ്ടായിരുന്നു. എറണാകുളം സ്വദേശിയായ ഭാര്യ പ്രവാസി കുടുംബത്തില്‍ നിന്നു തന്നെയാണ്. ചെറുപ്രായത്തിലെ ഗള്‍ഫിലേക്ക് ജോലി അന്വേഷിച്ച് പോയതാണ് ഫൈസല്‍ ഫരീദ്. നാട്ടിലെത്തിയാലും മറ്റുള്ളവരുമായി അകലം പാലിക്കാനാണ് ഇയാള്‍ ശ്രമിക്കാറ്. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കും ഇയാളെ കുറിച്ച് കൂടുതല്‍ അറിവില്ല. എന്നാല്‍ ലളിതജീവിതം നയിക്കുന്ന ഫൈസല്‍ ഫരീദിന് കള്ളക്കടത്തുക്കാരനെന്ന മറ്റൊരു മുഖംകൂടിയുണ്ടെന്ന ആരോപണം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (6 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (14 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (22 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (38 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (3 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (3 hours ago)

Malayali Vartha Recommends