Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനുള്ള അവസരം കാത്തിരിക്കുന്നവര്‍ അറിയാന്‍.... അപേക്ഷിക്കേണ്ടതിങ്ങനെ...

24 JULY 2020 08:12 AM IST
മലയാളി വാര്‍ത്ത

വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനുള്ള അവസരം കാത്തിരിക്കുന്ന നിരവധിപ്പേരുണ്ട് ദുബൈയില്‍. അതുകൊണ്ടുതന്നെ പിഴ അടക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം വിനിയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ എംബസി . പിഴ അടക്കാതെ നാട്ടിലേക്ക് മടങ്ങുന്നവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലും എംബസിയിലും അപേക്ഷ നല്‍കണം. ഇന്ത്യന്‍ എംബസി പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ ആഗസ്റ്റ് 17നുള്ളില്‍ രാജ്യം വിട്ടാല്‍ വിസ പിഴ അടക്കേണ്ടതില്ല എന്ന് യു.എ.ഇ അറിയിച്ചിരുന്നു. ഈ അവസരം വിനിയോഗിക്കുന്നവരാണ് എംബസിയിലും കോണ്‍സുലേറ്റിലും അപേക്ഷിക്കേണ്ടത്. ഇതിനായി നിശ്ചിത ഫോറം പുറത്തിറക്കിയിട്ടുണ്ട്.

അബൂദബി എമിറേറ്റില്‍ താമസിക്കുന്നവരും അബൂദബിയില്‍ നിന്ന് വിസ എടുത്തവരും ഇന്ത്യന്‍ എംബസിയിലാണ് (ഇമെയില്‍: രമ.മയൗറവമയശ@ാലമ.ഴീ്.ശി) അപേക്ഷിക്കേണ്ടത്. മറ്റ് എമിറേറ്റുകളിലുള്ളവര്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് (രീി2െ.റൗയമശ@ാലമ.ഴീ്.ശി) അപേക്ഷിക്കേണ്ടത്. ഇ-മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഇതിന് കഴിയാത്തവര്‍ക്ക് കോണ്‍സുലേറ്റിലെയും എംബസിയിലെയും ഡ്രോപ് ബോക്‌സുകള്‍ വഴി നേരിട്ട് അപേക്ഷിക്കാം. അപേക്ഷ ഫോറം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും എംബസിയുടെയും സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്. പാസ്‌പോര്‍ട്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വിസ കോപ്പി എന്നിവയുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇവയുടെ കോപ്പികളും നല്‍കണം. യാത്രയുടെ ഏഴ് ദിവസം മുെമ്പങ്കിലും അപേക്ഷ നല്‍കണം.

യാത്രക്ക് മുമ്പ് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെട്ട് ഇത് ലഭ്യമാക്കാന്‍ സൗകര്യം ചെയ്യണം. ഇതിന് ശേഷം മാത്രമേ വിസ പിഴയിളവിന് അപേക്ഷിക്കാവൂ. കോണ്‍സുലേറ്റിലും എംബസിയിലും ലഭിക്കുന്ന അപേക്ഷകള്‍ യു.എ.ഇ അധികൃതര്‍ക്ക് കൈമാറും. ഇവരും അനുമതി നല്‍കുന്നതോടെ അപേക്ഷകനെ ഫോണിലോ ഇ-മെയിലായോ വിവരം അറിയിക്കും. അപേക്ഷ നല്‍കിയ ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ (വര്‍ക്കിങ് ഡേ) വിവരം അറിയിക്കും. യാത്രാനുമതി ലഭിക്കുന്നവര്‍ കഴിയുന്നത്ര വേഗത്തില്‍ നാട്ടിലേക്ക് തിരിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും മുന്നില്‍ വരിനില്‍ക്കുന്നത് ഒഴിവാക്കണമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (10 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (24 minutes ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (35 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (49 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

Malayali Vartha Recommends