കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗസ്റ്റ് ആദ്യം മുതല്‍ കമേഴ്സ്യല്‍ വിമാന സര്‍വിസ് ആരംഭിക്കുമ്പോള്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി വ്യോമയാന വകുപ്പ്
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഗസ്റ്റ് ആദ്യം മുതല്‍ കമേഴ്സ്യല്‍ വിമാന സര്‍വിസ് ആരംഭിക്കുമ്പോള്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി വ്യോമയാന വകുപ്പ്. കുവൈത്തില്‍നിന്ന് തിരിച്ചുപോവുന്നവര്‍ക്ക് ഹാന്‍ഡ് ബാഗേജ് അനുവദിക്കില്ല തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അത്യാവശ്യ മരുന്നുകളും അത്യാവശ്യ വ്യക്തിഗത സാധനങ്ങളും കുട്ടികളുടെ ആവശ്യത്തിനുള്ള വസ്തുക്കളും അടങ്ങിയ ചെറിയ ബാഗ് മാത്രം കൈയില്‍ കൊണ്ടുപോവാം. നേരത്തേ ഏഴുകിലോ വരെ ഹാന്‍ഡ് ബാഗേജ് അനുവദിച്ചിരുന്നു. വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരെ മാത്രമേ കയറ്റൂ. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളില്‍ മാത്രമാണ് ഇതിന് ഇളവ് അനുവദിക്കുക. വിദേശി യാത്രക്കാര്‍ക്ക് റാന്‍ഡം കോവിഡ് പരിശോധന നടത്തും.
സാമൂഹിക അകലം പാലിക്കുകയും അണുബാധ തടയാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇ-മെയില്‍ വഴി സ്വീകരിക്കുകയും വേണമെന്ന് കുവൈത്ത് വിമാനത്താവളം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഫദാഗി നിര്‍ദേശിച്ചു. പേപ്പര്‍ ടിക്കറ്റ് വഴി വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത ഒഴിവാക്കാനാണിത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണം. കുവൈത്തി യാത്രക്കാര്‍ 'കുവൈത്ത് ട്രാവലേഴ്സ്'ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും ബാര്‍കോഡ് വിമാനത്താവളത്തില്‍ കാണിക്കുകയും വേണം.
"
https://www.facebook.com/Malayalivartha