കണ്ണീരടക്കാനാവാതെ.... അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം....

കണ്ണീരടക്കാനാവാതെ.... അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്.
കുന്നത്ത് കെ.വി. പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ്. ഏറെക്കാലമായി സകുടുംബം ഹൂസ്റ്റണിലാണ്. ഫിസിഷ്യന്‍ എന്നതിനൊപ്പം നര്‍ത്തകി, മോഡല്‍, വ്ലോഗര്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.
ഡോക്ടര്‍ ഓടിച്ചിരുന്ന കാറില്‍ ബൈക്കിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു. ഭര്‍ത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല്‍ കുടുംബാംഗം സെലസ്റ്റിന്‍ (ഐ.ടി. എന്‍ജിനീയര്‍). മക്കള്‍: പൂജ, ഇഷ, ദിയ, ഡിലന്‍, ഏയ്ഡന്‍. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആന്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha
























