നാട്ടിൽ ലീവിനെത്തിയ പ്രവാസിയ്ക്ക് തലയിൽ തേങ്ങ വീണ് ദാരുണാന്ത്യം: അപകടം അസുഖ ബാധിതനായി കിടപ്പിലായിരുന്ന പിതാവിനെ പരിചരിക്കുന്നതിനായി വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ...

നാട്ടിൽ ലീവിനെത്തിയ പ്രവാസിയ്ക്ക് തലയിൽ തേങ്ങ വീണ് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ (49) ആണ് മരിച്ചത്. നാട്ടില്‍ ലീവിന് വന്ന് തിരിച്ച് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
അസുഖ ബാധിതനായി കിടപ്പിലായിരുന്ന പിതാവിനെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽ നിന്ന് തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്.
ചികിത്സക്കിടെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. അത്തോളിയൻസ് ഇൻ കെഎസ്‌എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനാണ്.
https://www.facebook.com/Malayalivartha
























