മെര്‍സ്; വിമാനത്താവളങ്ങളില്‍ പരിശോധന വേണ്ട

മെര്‍സ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യക സംവിധാനമൊരുക്കേണ്ട ആവശ്യമില്ലെന്ന് സൗദി ആരോഗ്യമന്ത്രി ഡോ മുഹമ്മദ് ഹംസ ഖുശൈം വ്യക്തമാക്കി. രാജ്യത്ത് മെര്‍സ് കൊറോണ വൈറസ് നിയന്ത്രണ വിധേയമാണ്. രാജ്യത്തെത്തുന്ന ഹാജിമാരെ പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടില്ല.
വിമാനത്താവളങ്ങളില്‍ ഇത്തരം പരിശോധനകള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. എച്ച് 1 എന്‍ 1 ഉള്ള സമയത്ത് പോലും രാജ്യത്ത് ഇത്തരമൊരു പരിശോധന നടത്തിയിട്ടില്ല. മെര്‍സ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഇല്ലാത്തത് ആശ്വാസമാണെന്നും എന്നാല്‍ രോഗം തുടച്ചു നീക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha