ഇനിമുതല്‍ ഇ ഡ്രൈവിംഗ് ടെസ്റ്റ്

ഖത്തറില്‍ ഇ ഡ്രൈവിംഗ് ടെസ്റ്റ് ഉടന്‍ നിലവില്‍ വരും. നേരിട്ട് നിരീക്ഷിച്ച് കഴിവ് പരിശോധിക്കുന്നതിന് പകരം ഇലക്ട്രോണിക്സ് സംവിധാനം വഴി നിരീക്ഷിക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ്‌രീതി താമസിയാതെ നടപ്പില്‍ വരും. ഡ്രൈവിങ്ങ് ടെസ്റ്റില്‍ എല്‍ ടെസ്റ്റിനും പാര്‍ക്കിങ്ങ് ടെസ്റ്റിനുമാണ് ഇലക്ട്രോണിക് പരിശോധന നടത്തുക. ഇതുവരെ പൊലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് നിരീക്ഷിച്ച് വിലയിരുത്തുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.
പുതിയ പരിഷ്കാരമനുസരിച്ച് കണ്‍ട്രോള്‍ റൂമിലിരുന്ന് പരിശോധിച്ച് ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെ കഴിവ് പരിശോധിക്കുകയാണ് ചെയ്യുക.
പൊലീസുകാരന്‍ നേരിട്ട് നിരീക്ഷിക്കുന്നതിന് പകരം കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കും. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങള്‍ നിരീക്ഷിച്ചാണ് ടെസ്റ്റിന്റെഅന്തിമഫലം തീരുമാനിക്കുക.
പുതിയ രീതി ചില ഡ്രൈവിങ് സ്കൂളുകളില്‍ ഇപ്പോള്‍ തന്നെ പരീക്ഷിച്ച് വിജയം കണ്ടതാണ്. പൊലീസുകാരന്റെസാന്നിധ്യമുള്ളതിനാല്‍ പരിഭ്രമിക്കാതെ ടെസ്റ്റിന് വിധേയമാവാന്‍ പററുമെന്നതാണ് പുതിയ രീതിയുടെ പ്രധാന മെച്ചം. ഫലം നിര്‍ണ്ണയിക്കുന്നതില്‍ കൃത്രിമം നടന്നുവെന്ന പരാതികള്‍ ഒഴിവാക്കാനും ഇതു വഴി സാധിക്കും.
ടെസ്റ്റ് നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ സെന്‍സറുകള്‍ സ്ഥാപിച്ചിരിക്കും. ഈ സെന്‍സറുകള്‍ സി.സി.ടി.വി. ക്യാമറകള്‍ വഴി മോണിറ്ററുകളിലേക്ക് ഘടിപ്പിക്കും. വാഹനം നീങ്ങുമ്പോള്‍ സെന്‍സറില്‍ സ്പര്‍ശിച്ചാല്‍ കണ്‍ട്രോള്‍ റൂമിലെ വലിയ എല്‍.സി.ഡി സ്ക്രീനില്‍ ഇത് ദൃശ്യമാവും. ഇതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷത.
https://www.facebook.com/Malayalivartha