പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്.. അല്‍പം വെള്ളം കുടിക്കൂ നിര്‍ജലീകരണം തടയൂ

വേണ്ടത്ര വെള്ളം കുടിക്കാന്‍ മടികാണിക്കുന്നവാരാണ് മിക്കവരും. ഗള്‍ഫ് മേഖലയില്‍ ചൂടു കനത്തതോടെ പലര്‍ക്കും ശാരീരിക അസ്വസ്‌തകള്‍ ഉണ്ടാകുകയാണ്. കനത്ത ചൂടില്‍ ശരീരത്തിലെ ജലാംശം വറ്റി നിര്‍ജലീകരണം ഉണ്ടാകുന്നതാണ് ഇതിന് പ്രധാന കാരണം. ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിച്ചിട്ട് കാര്യമില്ല. തുടര്‍ച്ചയായി വെയിലു കൊള്ളുമ്പോള്‍ വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്നുള്ള സോഡിയം നഷ്‌ടപ്പെടും. ഇത് കൂടുതല്‍ ശാരീകാസ്വാസ്‌ത്യങ്ങള്‍ക്ക് വഴി തെളിക്കും.
നല്ല ചൂട് അനുഭവപ്പെടുന്നവര്‍ 15 മിനിറ്റ് ഇടവെട്ട് 2 ഗ്ലാസ് വെള്ളം വീതമെങ്കിലും കുടിക്കണം.ഉപ്പ് ചേര്‍ത്ത വെള്ളമാണ് ഉത്തമം. പേശികളില്‍ വേദനയുണ്ടാകുന്നതാണ് നിര്‍ജലീകരണത്തിന്റെ ആദ്യ ലക്ഷണം. തുടര്‍ന്ന് ചിലപ്പോള്‍ ഛര്‍ദി, തലവേദന, തലകറക്കം, കണ്ണുമൂടല്‍ , ബോധം നഷ്‌ടപ്പെടല്‍ എന്നിവയും അനുഭവപ്പെടാം. അസ്വസ്ഥതകള്‍ ഉണ്ടാവുന്നവര്‍ എത്രയും പെട്ടന്ന് തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക. ഒപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. ആവശ്യമെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുക.
ചിലര്‍ക്ക് സൂര്യാഘാതമേറ്റ് ശരീരം പൊള്ളിയെന്നും വരാം. തൊലിപ്പുറത്ത് ചെറിയ കുമിളകള്‍ കണ്ടാല്‍ അത് സൂര്യാഘാതത്തിന്റെ ലക്ഷണമാണ്. ഉടന്‍ ആശുപത്രിയിലെത്തുക.
ചൂടുകാലത്ത് പഞ്ചസാര ചേര്‍ന്ന പാനീയങ്ങളും സോഫ്‌റ്റ് ഡ്രിംഗ്‌സും ഒഴിവാക്കുന്നതാണ് നല്ലത്. തലയില്‍ തൊപ്പി ധരിക്കുക. കൂളിംഗ് ഗ്ലാസ് ധരിച്ച് കണ്ണുകളെയും സംരക്ഷിക്കണം. അയഞ്ഞ കോട്ടന്‍ വസ്‌ത്രങ്ങള്‍ ചൂടില്‍ നിന്നും ഒരു പരിധിവരെ രക്ഷ നേടാന്‍ സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha