കുവൈത്തില്‍ നിന്നും കഴിഞ്ഞ മാസം 472 ഇന്ത്യക്കാരെ നാടുകടത്തി

വിവിധ നിയമലംഘനങ്ങള്‍ക്ക് കുവൈത്തില്‍ നിന്നും കഴിഞ്ഞ മാസം 472 ഇന്ത്യക്കാരെ നാടുകടത്തി. ഒരു മാസത്തിനിടെ നാടുകടത്തപ്പെട്ട മൊത്തം വിദേശികളുടെ എണ്ണം 2280 ആണ്. ഈവര്‍ഷം ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെ 12,602 പേരെയാണ് കുവൈത്ത് നാടുകടത്തിയത്. ഇതില്‍ 2156 പേര്‍ ഇന്ത്യക്കാരാണ്. നിലവില്‍ കുവൈത്തിലെ ജയിലുകളും പോലീസ് സ്‌റ്റേഷനുകളും നിയമലംഘനത്തിന് പിടിയിലായവരാല്‍ നിറഞ്ഞ സാഹചര്യമാണ്. അതുകൊണ്ടുതന്നെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരിശോധന മന്ദഗതിയിലാക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തടവ് കേന്ദ്രങ്ങളിലെ സ്ഥല പരിമിതികള്‍ക്കു പുറമേ വിദേശികളെ നാടുകടത്തുന്നതിനായി കുവൈത്ത് സര്‍ക്കാരിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക ചെലവും സ്‌പോണ്‍സര്‍മാരുടേയും വിവിധ വിദേശ എംബസികളുടേയും നിസ്സഹകരണവും പകര്‍ച്ചവ്യാധി ഭീഷണിയുമാണ് പരിശോധന താത്കാലികമായി മരവിപ്പിക്കാന്‍ കാരണം. നിയമലംഘനത്തിന്റെ പേരില്‍ പിടിയിലാകുന്നവരെ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയും അവരെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഗവര്‍ണറേറ്റിലെ സുരക്ഷാവിഭാഗത്തിന് കൈമാറുകയുമാണ് പതിവ്. തുടര്‍ന്ന് പൊതുസുരക്ഷാ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിക്ക് ഇവരുടെ വിവരങ്ങള്‍ കൈമാറും. സെക്രട്ടറിയുടെ തീര്‍പ്പുണ്ടായ ശേഷം വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനിലെത്തും. ഇതിനുശേഷമാണ് നിയമലംഘകരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ ഒരാഴ്ച വരെ സമയമെടുക്കും. ഇക്കാലയളവില്‍ മുഴുവന്‍ പോലീസ് സ്‌റ്റേഷനിലായിരിക്കും നിയമലംഘനത്തിന് പിടിയിലായവര്‍ താമസിക്കേണ്ടി വരിക.
KmUvKnepw IkvXqcncwK\pw tI{µw ]cnhttps://www.facebook.com/Malayalivartha