Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

22 വർഷം ഗൾഫിൽ നടുവൊടിഞ്ഞ് പണിചെയ്തു ഒടുവിൽ തിരിച്ച് വന്നപ്പോൾ ജീവിതം പിടിച്ച് നിർത്താൻ മറ്റൊരു വഴിയുമില്ലാതെ ഒരു വൃദ്ധൻ

21 SEPTEMBER 2017 01:02 PM IST
മലയാളി വാര്‍ത്ത

നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുമ്പോൾ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് എല്ലാവരും പറക്കുന്നത്. തന്റെ പ്രിയപ്പെട്ടവരേ പിരിഞ്ഞ വിദൂരങ്ങളിലേക്ക് പോകുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനയെ ഉണ്ടാകു, ഇനിയെങ്കിലും ജീവിതം പച്ച പിടിക്കാൻ കഴിയാൻ ദൈവമേ എന്ന്. എന്നാൽ സ്വന്തക്കാരെ പട്ടിണിക്കിടാതിരിക്കാൻ മണലാരണ്യങ്ങളിൽ എല്ലുമുറിയെ പണിയെടുക്കുമ്പോൾ പലപ്പോഴും സ്വന്തം ഭാവിയെ പാട്ടി ആരും ചിന്തിക്കാറില്ല.പലപ്പോഴും പ്രവാസ ജീവിതം സുഖ ദുഃഖ സമ്മിശ്രമാണ്. എല്ലാവര്‍ക്കും സംഭവിച്ചില്ലെങ്കിലും ഒരു സാധാരണ പ്രവാസിക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ചിലകാര്യങ്ങളുണ്ട്. അതുകൊണ്ടു തന്നെ പുറം നാട്ടില്‍ ജോലി ചെയ്യുമ്പോഴും ഭാവിയെ കുറിച്ച് മനസ്സില്‍ എന്നും ഒരു ചിന്ത വേണം.

22 വർഷത്തോളം ജിദ്ദയിലായിരുന്ന മജീദ്ക്കയ്ക്ക് ഒരു ബൂഫിയയിലായിരുന്നു ജോലി. അഞ്ചാറു വർഷത്തിന് ശേഷം ബൂഫിയ നടത്താൻ ഏറ്റെടുത്തു, ആദ്യമൊക്കെ രണ്ട് വർഷത്തിൽ നാട്ടിൽ വന്നിരുന്നത് പിന്നെ വർഷത്തിലാക്കി. നല്ല നിലയിൽജീവിതം മുന്നോട്ട് പോയപ്പോൾ ജീവിത നിലവാരത്തിന് അനുസരിച്ച് ഒരു ഇരുനില വീട് പണിതു. 6 മാസത്തെ ലീവിന്ന് വന്നാൽ പിന്നെ കുട്ടികളുമായി മാസത്തിൽ ഒന്നും രണ്ടും ടൂർ പോകും. ഒരു വർഷം കിട്ടുന്ന പൈസ 3 മാസം കൊണ്ട് തീർത്ത് പിന്നെ കുറച്ച് കടവും ആക്കി തിരിച്ച് പോകും.

അതിനിടയിലാണ് 5 വർഷം മുമ്പ് കാലുകൾക്ക് ഒരു ബല കുറവ് അനുഭവപെടുന്നത്. നിൽകാനും നടക്കാനും ശരിക്ക് കഴിയാതെ വന്നു. ജിദ്ദയിലുള്ള പല ഡോക്ടർമാരേയും കണ്ടുവെങ്കിലും ഒരു മാറ്റവും ഇല്ലാത്തത് കൊണ്ട് നാട്ടിൽ ആയൂർവേദ മരുന്നുകൾ കഴിച്ചു നോക്കി. ചികിത്സയ്‌ക്കിടയിൽ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. പോരാത്തതിന് വലിയ ഒരു സംഖ്യ കടവുമായി.

തിരിച്ചുപോകാൻ യാധൊരുവഴിയും ഇല്ലാതായി. അപ്പോഴേക്കും കൈയിൽ വരുമാനമില്ലാതായി തുടങ്ങിയിരുന്നു. അതോടുകൂടി വീട്ടിലും എന്നും പ്രശ്നങ്ങൾ.മക്കൾക്കും മരുമകൾക്ക് ആ അച്ഛനെ വേണ്ടാതായി. വീട്ടിലുള്ള ബാക്കി ജീവനുകളെ പിടിച്ച് നിർത്താൻ വേണ്ടി അത്രയും നാൾ പ്രവാസിയായിരുന്ന ആ വ്യക്തിക്ക് 22 വർഷം ഗൾഫിൽ നിന്ന് തിരിച്ച് വന്നപ്പോൾ അറുപതാമത്തെ വയസ്സിൽസെക്യൂരിറ്റി ജോലിക്കാരനായി മാറേണ്ടി വന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (7 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (29 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends