സൗദിയില്‍ ജോലിസ്ഥലത്ത് പരിക്കേല്‍ക്കുന്ന തൊഴിലാളികളുടെ യാത്രാ -താമസ ചെലവുകള്‍ ഇനിമുതൽ 'ഗോസി 'നോക്കും

സൗദിയില്‍ ജോലിസ്ഥലത്ത് പരിക്കേല്‍ക്കുന്ന തൊഴിലാളികളുടെ യാത്രാ -താമസ ചെലവുകള്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പൂര്‍ണമായി ഏറ്റെടുന്നു. ഒപ്പം തന്നെ അപകടത്തില്‍ പെട്ട് മറ്റൊരാളിന്റെ സഹായം കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ പരിക്കേറ്റയാള്‍ക്ക് സ്വന്തം നാട്ടിലേക്കു പോകുന്നതിനുള്ള ചെലവും ഗോസി ഏറ്റെടുക്കും.
മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് പരിക്ക് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ കോശിയുടെ സഹായം ലഭിക്കുകയുള്ളു. പിന്നീട് നഷ്ട പരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. അല്ലാത്ത പക്ഷം ചെലവുകൾ തൊഴിലാളി നോക്കേണ്ടി വരും. കൂടാതെ പരിക്കേറ്റയാള്‍ക്ക് ദിനചര്യ നിര്‍വ്വഹിക്കാന്‍ മറ്റൊരാളുടെ സഹായം കൂടിയേതീരൂവെങ്കിൽ ശമ്പളത്തിന്റെ 50 ശതമാനംവരെ ധനസഹായമായി നല്‍കും.
വിദഗ്ധ ചികിത്സാര്‍ത്ഥം നാട്ടിലേക്കു അയക്കുന്ന തൊഴിലാളിയുടെ യാത്രക്ക് വേണ്ട ക്രമീകരണങ്ങള്‍ തൊഴിലുടമയുമായി ചേര്‍ന്ന് നടത്തുന്നതിനും യാത്രക്ക് മുന്‍പായി തന്നെ നഷ്ടപരിഹാരം നല്കുന്നതിനുമുള്ള നടപടികൾ ലഭ്യമാകും.
https://www.facebook.com/Malayalivartha