Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭവന വായ്‌പ ലഭിക്കാൻ ഇതൊക്കെ ശ്രദ്ധിച്ചാൽ നാട്ടിലൊരു വീട് എന്ന പ്രവാസിയുടെ സ്വപ്നം സഫലമാക്കാം

26 SEPTEMBER 2017 02:02 PM IST
മലയാളി വാര്‍ത്ത

നാട്ടിലൊരു വീട്‌ എന്നത്‌ ഏതൊരു പ്രവാസിയുടെയും സ്വപ്‌നമാണ്. ഗൾഫിൽ പോയി കാശ്‌ സമ്പാദിച്ച്‌ നാട്ടിൽ വന്നൊരു വീടൊക്കെ വച്ച്‌ സുഖമയി ജീവിക്കാം എന്ന ആഗ്രഹത്തിലാണ് ഓരോ മലയാളിയും വിമാനം കയറുന്നത്‌. എന്നാൽ ആ സ്വപ്നം പലപ്പോഴും യാഥാർഥ്യമാകണമെങ്കിൽ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും. 3 വർഷം നിന്ന് കിട്ടുന്ന സമ്പാദ്യവുമായി നാട്ടിലെത്തി ഒരു കുഞ്ഞു വീടൊക്കെ ഉണ്ടാക്കാം എന്ന മോഹം പക്ഷെ ഗൾഫിലെത്തുന്നതിന്റെ ആദ്യ മാസങ്ങളിൽ തന്നെ ഇല്ലാതാകും. 20 വർഷം കഴിഞ്ഞാവും ഏറ്റവും കുറഞ്ഞത്‌ ആ പ്രവാസിക്ക്‌ നാട്ടിൽ പോകാൻ പറ്റുക. എന്നാൽ ഇതിനിടയിലുള്ള നിത്യചെലവുകളും പ്രവാസി കുടുംബങ്ങൾക്കുണ്ടാകുന്ന അനാപത്ത്‌ ചെലവുകൾക്കുമിടയിൽ വീടെന്ന സ്വപ്നം ഭൂരിപക്ഷം പേർക്കും അന്യമാകും.

വിദേശത്തു നിന്നുതന്നെ ഭവനവായ്പയ്ക്ക് അപേക്ഷ നൽകാം. മുന്‍നിര ബാങ്കുകളെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പക്ഷെ നിങ്ങളുടെ വായ്പ എടുക്കുന്നതിനു നാട്ടിലൊരാളെ നിങ്ങള്‍ ചുമതലപെടുത്തണം. അതിനു നിങ്ങള്‍ പവര്‍ ഓഫ് അറ്റോര്‍ണി കൊടുക്കണം. ഭവനവായ്പയായി ലഭിക്കുന്ന തുക എൻ.ആർ.ഇ, എഫ്.സി.എൻ.ആർ, എൻ.ആർ.എൻ.അർ അക്കൗണ്ടുകളിൽ ഇട്ടുതരുന്നതല്ല. അതേസമയം തിരിച്ചടവ് എന്‍ ആര്‍ ഇ ( നോണ്‍ റസിഡ്യന്‍ഷ്യല്‍ എക്സ്റ്റേണല്‍) അല്ലെങ്കില്‍ എന്‍ .ആര്‍.ഒ ( നോണ്‍ റസിഡന്റ് ഓര്‍ഡീനറി ) അക്കൗണ്ടു വഴിയായിരിക്കണം.

വായ്പ തിരിച്ചടയ്ക്കുന്ന കാലയളവിൽ വിദേശവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയാല്‍ ഭവന വായ്പ വീണ്ടും പുതിയ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും. എന്‍.ആര്‍. ഇ ഭവനവായ്പയില്‍ നിന്നു സാധാരണ ഭവനവായ്പയിലെക്കു മാറും.

സ്വന്തമായി സ്ഥലമുള്ളവരോ, വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നവരോ , പഴയ വീടിനെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നവരോ, അതൊ ഇനി വീടുവെയ്കാന്‍ ഒരു സ്ഥലം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്കോ എന്‍.ആര്‍.ഇ വായ്പ ലഭിക്കുന്നതാണ്. പരമാവധി വായ്പ തുക വസ്തുവിന്റെ മൂല്യത്തിന്റെ എണ്‍പതു മുതല്‍ എണ്‍പത്തഞ്ചു ശതമാനം വരെയാകും. എന്നാല്‍ ഇതു തിരിച്ചടയ്കാനുള്ള കഴിവുകൂടി പരിശോധിച്ചതിനു ശേഷമായിരിക്കും വായ്പ തുക തീരുമാനിക്കുക. മൊത്തം മാസവരുമാനത്തിന്റെ മുപ്പത്തിയാറുമുതല്‍ നാല്പത് ഇരട്ടി വരെ വായ്പ അനുവദിക്കുന്ന ഒരു രീതിയോ, മാസം അടയ്ക്കുന്ന സഖ്യ ( ഇ.എം.ഐ) മാസശബളത്തിന്റെ നാല്പതു ശതമാനം മുതല്‍ അമ്പതു ശതമാനം വരെ മാത്രം വരുന്ന രീതിയോ അടിസ്ഥാനമാക്കിയാകും മിക്കവാറും ബാങ്കുകൾ വായ്പതുക കണക്കാക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമപ്രകാരം എന്‍ആര്‍ഐകാര്‍ക്ക് രണ്ടു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്, ശബളത്തിന്റെ നാൽപത്‌ ശതമാനവും, അഞ്ചു ലക്ഷം വരെ അമ്പത് ശതമാനവും , അതില്‍ കൂടുതലുള്ളവര്‍ക്ക് അമ്പത്തഞ്ചു ശതമാനവും മാസടവ് ആകാം. ഐ.സി.ഐ.സി.എ ബാങ്ക് ആണെങ്കില്‍ ഗള്‍ഫ് മേഖലയിലെ തൊഴിലാളീകള്‍ക്കു മാസം മുവായിരം ദിര്‍ഹവേണം അങ്ങിനെയെങ്കില്‍ വായ്പാ കാലാവധി അഞ്ചുവര്‍ഷമായിരിക്കും, ഇനി അതു പത്തു വര്‍ഷമാക്കണമെങ്കില്‍ മാസശബളം നാലയിരത്തി അഞ്ഞൂറായിരിക്കണം. അമേരിയ്കകാരനാണെങ്കില്‍ മാസവരുമാനം 2500 ഡോളര്‍ കാലാവധി അഞ്ചു വര്‍ഷത്തേക്കും 3750 ഡോളര്‍ കാലാവധി പത്തുവര്‍ഷത്തേക്കുമായിരിക്കും.

നാട്ടിലുള്ള സര്‍ക്കാര്‍ ജോലിക്കാര്‍ക്കൊക്കെ മുപ്പതു വര്‍ഷം വരെ ഭവന വായ്പാകാലാവധി കിട്ടുമ്പോള്‍ എന്‍.ആര്‍.ഐ ക്ക് പരമാവധി പതിനഞ്ചു വര്‍ഷം മാത്രമേ വായ്പാ കാലയളവ് ലഭിക്കുകയുള്ളൂ, ഐ.സി.ഐ.സി.എ തുടങ്ങിയ ബാങ്കുകൾ പത്തുവര്‍ഷം വരെയെ സാധാരണ കൊടുക്കാറുള്ളൂ. കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെ പലിശ കൂടുതലും ഈടാക്കും.

നാട്ടിലെ ഭവനവായ്പക്ക് ഹാജരാക്കേണ്ട എല്ലാരേഖകളൂം എന്‍.ആര്‍.ഐ ഭവനവായ്പക്കും ബാധകമാണ്. ഇതിനുപുറമെ പാസ്സ് പോര്‍ട്ട്, വിസ, വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ കരാര്‍, വര്‍ക്ക് എക്സ്പീരിയന്‍സ് സെര്‍ട്ടിഫിക്കറ്റ്, സാലറീ സര്‍ട്ടിഫിക്കറ്റ്, എന്‍.ആര്‍.ഇ അക്കൗണ്ടിന്റെ ആറുമാസത്തെ സ്റ്റേറ്റ് മെന്റ്. ഗല്‍ഫ് മേഖലയിലാണെങ്കില്‍ എംപ്ളോയ്മെന്റ് കാര്‍ഡ്. ഇനി ശബളം നേരിട്ട് ബാങ്ക് അക്കൗണ്ടിലല്ല വരുന്നതെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് എംബസ്സി ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്യണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (5 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (27 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends