അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് തുണയായി

മൂന്ന് പതിറ്റാണ്ടിലേറെ യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന 58കാരന് കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫ ഏതാനും ദിവസം മുന്‍പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടുവരികയായിരുന്നു.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയര് നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായി മാറി ഈ മലയാളി. മുഹമ്മദ് അലി മുസ്തഫയ്ക്ക് ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിക്കും. കോടികള്‍ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
സമ്മാനം വാങ്ങിക്കാനായി ഉടന്‍ ഇദ്ദേഹം യുഎഇയില്‍ തിരിച്ചെത്തും. ഇതിന് മുന്‍പ് രണ്ടു തവണ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ചിരുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന രണ്ട് മക്കളടക്കം മൂന്ന് മക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു.
അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് 25ആമത് നറുക്കെടുപ്പില്‍ ആറര കോടി രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചിരുന്നു. ഓഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ബ്രോന്‍വിന്‍ എസ്.മുന്‍സ് എന്നയാള്‍ക്കായിരുന്നു സമ്മാനം. മേയില്‍ നടന്ന നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മ ശാന്തി അച്യുതന്കുട്ടിക്ക് 6.4 കോടി രൂപ (3.67 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു.
https://www.facebook.com/Malayalivartha