Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യയുമായി യുവാവ്

15 OCTOBER 2017 01:27 PM IST
മലയാളി വാര്‍ത്ത

ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യയുമായുള്ള പ്രതീഷ് ജെയ്‌സന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ചെലവുകുറഞ്ഞ വിമാനടിക്കറ്റ് എങ്ങനെ എടുക്കാമെന്ന് പ്രതീഷ് പറയുന്നത്.

പ്രതീഷ് ജെയ്‌സന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ക്രിസ്റ്റഫര്‍ നോളന്റെ സിനിമ പോലെ കുറച്ചു തല തിരിഞ്ഞ വഴിയാണ് ഇത്. ഒറ്റ വായനയില്‍ പിടികിട്ടുമോ എന്ന് അറിയില്ല. എന്നാലും എനിക്ക് പറ്റുന്ന വിധത്തില്‍ വിവരിക്കാം..

നോര്‍വേ, ഐസ്‌ലാന്‍ഡ് ഒക്കെപോലെ നേരിട്ട് ഉള്ള വിമാന ടിക്കറ്റ് കിട്ടാന്‍, അല്ലെങ്കില്‍ നേരിട്ടുള്ള ടിക്കറ്റ് വില കൂടുതലായുള്ള സ്ഥലങ്ങളിലേക്ക് ടിക്കറ്റ് എടുക്കുവാന്‍ ഞാന്‍ ഉപയോഗിക്കുന്ന ഒരു രീതിയുണ്ട്. അത് ഒന്ന് പറയാം...
ഈ രീതിയിലൂടെ നല്ല രീതിയില്‍ വിമാന യാത്രക്കൂലി കുറക്കാം എന്നാണ് എന്റെ അനുഭവം. ഈ രീതിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലേക്ക് നോക്കിട്ടു വലിയ കാര്യം ഒന്നും ഉണ്ടാവില്ല എന്ന് തോന്നുന്നു...

നമ്മള്‍ ഫ്‌ലൈറ്റ് ടിക്കറ്റ് സെര്‍ച്ച് ചെയ്യുമ്പോള്‍, മിക്കപ്പോളും, സ്റ്റാര്‍ട്ടിങ് സ്ഥലവും, പോകേണ്ട സ്ഥലവും, ഡേറ്റും വച്ചായിരിക്കും സെര്‍ച്ച് ചെയ്യുക. എന്നിട്ട് ഏറ്റവും കുറഞ്ഞ റേറ്റിലുള്ള ടിക്കറ്റ് നോക്കും.
ഉദാഹരണത്തിന് നോര്‍വേ തന്നെ എടുക്കാം, ദുബായില്‍ നിന്നും നോര്‍വേ സ്റ്റാവെഞ്ചേര്‍ വരെയാണ് എനിക്ക് ടിക്കറ്റ് വേണ്ടത്. പോകുന്ന ഡേറ്റില്‍, ആദ്യം ദുബായ് ടു സ്റ്റാവെഞ്ചേര്‍ ടിക്കറ്റ് നോക്കിയപ്പോള്‍ റേറ്റ് എല്ലാം 1500 2000AED(one-side)) ക്കു മുകളില്‍ ആണ്, യാത്ര സമയം വളരെ കൂടുതലും.
ഇങ്ങനെ വരുന്ന സമയത്താണ് നമ്മള്‍ 'റിവേഴ്‌സ് ബുക്കിങ്' എന്ന ടെക്‌നിക്ക് ഉപയേക്കിക്കേണ്ടത്.

അതായത്, ആദ്യം ഞാന്‍ സ്റ്റാവെഞ്ചേര്‍ ല്‍ നിന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ ഏത് സ്ഥലത്തേക്കാണ് ഫ്‌ലൈറ്റ് ഉള്ളത് എന്ന് നോക്കുന്നു. (skyscaner ൽ from എന്നിടത്തു സ്റ്റാവെഞ്ചേറും, to എന്നിടത് everywhere എന്നും ഡേറ്റിന്റെ അവിടെ  whole month എന്നും കൊടുത്തു സെര്‍ച്ച് ചെയ്യും.) ഇങ്ങനെ സെര്‍ച്ച് ചെയ്യുമ്പോള്‍, ആ സ്ഥലത്തുനിന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ പോകാന്‍ പറ്റിയ രാജ്യമോ, ഐയര്‍പോര്‍ട്ടോ നമുക്ക് പിടികിട്ടും. ആ ലിസ്റ്റ് ഒരു സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്തു വക്കുക.

സെക്കന്‍ഡ് സ്‌റ്റെപ്.

നമ്മുടെ സ്ഥലത്തു നിന്നും ഏറ്റവും ചെലവ് കുറഞ്ഞു സഞ്ചരിക്കാന്‍ പറ്റിയ രാജ്യങ്ങളെയും എയര്‍പോര്‍ട്ടുകളെയും കണ്ടുപിടിക്കല്‍. അതിനായി ഞാന്‍ skyscaner ൽ from എന്നിടത്തു ദുബായ് എന്നും , to എന്നിടത്everywhere എന്നും ഡേറ്റിന്റെ അവിടെ  whole month എന്നും കൊടുത്തു സെര്‍ച്ച് ചെയ്യും. അപ്പോള്‍ ദുബായില്‍ നിന്നും കുറഞ്ഞ ചിലവില്‍ പോകാന്‍ പറ്റുന്ന രാജ്യത്തിന്റെയും എയര്‍പോര്‍ട്ടിന്റെയും ഒരു ലിസ്റ്റ് കിട്ടും. അതും സ്‌ക്രീന്‍ഷോര്‍ട്ട് എടുത്തു വക്കുക.

മൂന്നാമത്തെ സ്‌റ്റെപ്.

ഈ രണ്ടു സെര്‍ച്ചില്‍ നിന്നും കിട്ടിയ ലിസ്റ്റിലും പൊതുവായി വന്നിട്ടുള്ള രാജ്യമോ, ഐയര്‍പോര്‍ട്ടോ ഉണ്ടോ എന്ന് നോക്കുക. എങ്കില്‍ ഉറപ്പിച്ചോളു, ആ രാജ്യം വഴി, അല്ലെങ്കില്‍ ആ എയര്‍പോര്‍ട്ട് വഴിയായിരിക്കും നിങ്ങള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ ടിക്കിക്കെട്ടില്‍ യാത്ര ചെയ്യാന്‍ പറ്റുക.

ഉദാഹരണത്തിന്, ; ഞാന്‍ ആദ്യം സ്റ്റാവെഞ്ചേറില്‍ നിന്നും ചെലവ് കുറഞ്ഞ സ്ഥലം നോക്കിയപ്പോള്‍ അതില്‍ മൂന്നാമതായി, പോളണ്ടിലെ katowice എയര്‍പോര്‍ട്ട് ഉണ്ടായിരുന്നു.: അത് കഴിഞ്ഞു ദുബായില്‍ നിന്നും ചെലവ് കുറഞ്ഞ സ്ഥലം നോക്കിയപ്പോള്‍, അതിലും katowice എയര്‍പോര്‍ട്ട് ഉണ്ടായിരുന്നു. ദുബായില്‍ നിന്നും katowice വരെ 450AED,  അവിടന്ന് നോര്‍വേയിലെ സ്റ്റാവെഞ്ചേര്‍ വരെ 250AED, അങ്ങനെ ആകെ 700AED, അതായത്. നോര്‍മല്‍ സെര്‍ച്ച് ചെയ്തു കിട്ടുന്നതിന്റെ പകുതിയില്‍ കുറവ് മാത്രം. എങ്ങനെ ഉണ്ട്..? ലാഭം ആണോ..?..

പിന്നെ ഒരു കാര്യം പറയാം. ഫൈനല്‍ ആയി നോക്കുമ്പോള്‍ നമ്മള്‍ ശരിക്കുള്ള യാത്ര ചെയ്യേണ്ട തീയതി വച്ച് നോക്കും. അപ്പോള്‍ ചിലപ്പോള്‍ ഈ വിലയില്‍ നിന്നും വെത്യാസം വരാന്‍ സാധ്യത ഉണ്ട്. (കൃത്യം ഒരു ദിവസത്തെ റേറ്റ് നോക്കാതെ, പോകാന്‍ പ്ലാന്‍ ചെയ്യുന്ന ആഴ്ച്ചയിലെ എല്ലാ ദിവസത്തെയും റേറ്റ് നോക്കി താരതമ്യം ചെയ്യുന്നതും നല്ലതാണ്). എന്നാലും വലിയ വെത്യാസം വരില്ല എന്നത് ഉറപ്പാണ്. അപ്പോളും സാധാരണ നോക്കുന്ന ടിക്കറ്റിനേക്കാളും ഇതിന് വില കുറവായിരിക്കും.

ഇങ്ങനെ എടുക്കുന്ന ടിക്കെറ്റ് കൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍.
(കുറച്ചു ബുദ്ധിമുട്ടിയാലും, നല്ല ഒരു തുക ലാഭിക്കാം, അതുകൊണ്ടു ഇതൊന്നും എനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിട്ടില്ല.)

*ഇങ്ങനെ ടിക്കറ്റ് തപ്പല്‍ വളരെയേറെ ക്ഷമയും, സമയവും വേണ്ട കാര്യമാണ്. അതിനു തയ്യാറല്ലാത്തവര്‍ പിന്നെ ഇതില്‍ വലിയ ലാഭം കണ്ടെത്തില്ല.

*ഇങ്ങനെ ടിക്കറ്റ് എടുക്കുമ്പോള്‍, ആദ്യത്തെ ഫ്‌ലൈറ്റും രണ്ടാമത്തെ ഫ്‌ലൈറ്റും തമ്മില്‍ ചിലപ്പോള്‍ സമയത്തില്‍ വളരെ അധികം വെത്യാസം ഉണ്ടാവും. അപ്പോള്‍ അത്രയും സമയം നമ്മള്‍ വെയിറ്റ് ചെയ്യേണ്ടി വരും. പക്ഷെ ഞാന്‍ ഈ അവസരത്തില്‍ ഇങ്ങനെയാണ് ചെയ്യാറുള്ളത്. ഉദാഹരണത്തിന്, ദുബായില്‍ നിന്നും പോളണ്ടില്‍ ചെന്ന് ഇറങ്ങി ആറ് മണിക്കൂര്‍ കഴിഞ്ഞാണ് നോര്‍വേ ഫ്‌ലൈറ്റ്. അപ്പോള്‍ ഞാന്‍ പോളണ്ടില്‍ നിന്നും നോര്‍വെയിലേക്കു പോകാന്‍ ആ ഫ്‌ലൈറ്റില്‍ ബുക്ക് ചെയ്തില്ല. പകരം ഒരു 3 മണിക്കൂറും കൂടെ താമസിച്ചുകൊണ്ടുള്ള അടുത്ത ഫ്‌ലൈറ്റില്‍ ബുക്ക് ചെയ്തു. അപ്പോള്‍ ഈ രണ്ടു ഫ്‌ലൈറ്റിന്റെയും ഇടക്ക് എനിക്ക്, പോളണ്ടില്‍ 9 മണിക്കൂര്‍ സമയം കിട്ടി.. ആ സമയം കൊണ്ട്, ചുമ്മാ എയര്‍പോര്‍ട്ടിന്റെ പുറത്തു സിറ്റിയില്‍ ഒന്നുപോയി കറങ്ങി വന്നു… അങ്ങനെ ഒരു സ്ഥലംകൂടെ അഡിഷണല്‍ ആയി കാണാന്‍ പറ്റി. ചിലവ്, എയര്‍പോര്‍ട്ട് ഷട്ടിലിന്റെ പൈസ മാത്രം…
ഒട്ടുമിക്ക രാജ്യങ്ങളിലും ട്രാന്‌സിസ്‌റ് ആയി മാത്രമാണ് എത്തുന്നതെങ്കില്‍, അതായത് 24 ീൃ 48 മണിക്കൂറിനുള്ളില്‍ അടുത്ത സ്ഥലത്തേക്കുള്ള ഫ്‌ളൈറ്റ് ടിക്കെറ്റ് ഉണ്ട് എങ്കില്‍ ഒന്നുകില്‍ ഫ്രീ ആയോ അല്ലെങ്കില്‍ ട്രാന്‍സിസ്റ്റ് വിസ ഉപയോഗിച്ചോ പുറത്തു കടക്കാം, ചെറിയ രീതിയില്‍ കറക്കവും നടത്താം..

*കയ്യില്‍ കൂടുതല്‍ ബാഗുകള്‍ ഉണ്ടെങ്കില്‍ ഇങ്ങനത്തെ യാത്ര ബുദ്ധിമുട്ടാകും. കാരണം ആ ബാഗേജ് എടുക്കുവാനുള്ള, സമയം, തിരിച്ചു വീണ്ടും വരി നിന്ന് ബാഗ് ഡ്രോപ്പ് ചെയ്യുന്ന മിനക്കെട് എല്ലാം ഉണ്ട്. അതുകൊണ്ട് ഈ ഓപ്ഷന്‍ അത്ര നല്ലതല്ല.

*ചിലപ്പോള്‍ നമ്മള്‍ എടുക്കുന്ന രണ്ടു ടിക്കകറ്റും വേറെ വേറെ എയര്‍ ലൈന്‍ ആയിരിക്കും. രണ്ടിലും ചിലപ്പോള്‍ കൊണ്ടുപോകുവാന്‍ കഴിയുന്ന ബാഗിന്റെ ഭാരം വെത്യാസം ആയിരിക്കും. അതുകൊണ്ടു പ്രത്യേകം ശ്രദ്ധിക്കണം.

ഇതെല്ലാം എന്റെ പേര്‍സണല്‍ അഭിപ്രായങ്ങള്‍ മാത്രമാണ്. പരീക്ഷിച്ചു നോക്കിട്ടു മതി മുന്നോട്ടു പോകല്‍. ചില സമയത്ത് നമ്മള്‍ നോര്‍മല്‍ ആയി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന ടിക്കറ്റ് വല്ല ഓഫറൊ മറ്റും ഉണ്ടെങ്കില്‍ ഇതിലും വില കുറഞ്ഞു കിട്ടാറുണ്ട്. അതുകൊണ്ടു ആ വഴികൂടെ നോക്കണം. എന്നിട്ടു രണ്ടും താരതമ്യം ചെയ്തു വേണം തീരുമാനം എടുക്കാന്‍. അതുപോലെ ടിക്കറ്റ് മാക്‌സിമം അതാതു എയര്‍ലൈന്‍ വെബ് സൈറ്റില്‍ നിന്നും എടുക്കുന്നതാണ് നല്ലത്. തുകയില്‍ വലിയ വെത്യാസം ഉണ്ടെങ്കില്‍ മാത്രമേ മറ്റു വെബ് സൈറ്റുകളെ ആശ്രയിക്കാവു. ഇനി അങ്ങനെ എടുക്കുകയാണേല്‍ ആ ടിക്കറ്റിന്റെ terms and conditions നല്ലതുപോലെ ഒന്ന് വായിച്ചു നോക്കണം..ഇല്ലേല്‍ ചിലപ്പോ പണി കിട്ടും..

എന്നെക്കാളും ഏറെ യാത്ര ചെയ്തു മുന്‍പരിചയം ഉള്ളവര്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. അവരുടെ വിലയേറിയ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ, കമന്റ് ആയി പ്രതീക്ഷിക്കുന്നു.

Comment from Sree Hari

'നമ്മള്‍ ഇടയ്ക്കിടയ്ക്ക് ഒരു നിശ്ചിത സ്ഥലത്തേക്കുള്ള ഫ്‌ലൈറ്റ് ഹോട്ടല്‍ നോക്കുമ്പോള്‍ നമ്മുടെ കുക്കീസ് (ബ്രൗസിംഗ് ഹിസ്റ്ററി) ഉപയോഗിച്ച് എയര്‍ലൈന്‍, ഹോട്ടല്‍ സൈറ്റുകള്‍ വില കൂട്ടികാണിച്ച് പേടിപ്പിക്കും. ഇനിയും കൂടുമെന്നോര്‍ത്ത് നമ്മളെ പെട്ടെന്ന് ബുക്ക് ചെയ്യിപ്പിക്കാന്‍.
ഇതൊഴിവാക്കാന്‍ ബ്രൗസറിലുള്ള ഓപ്ഷനാണ് ഇന്‍കോഗ്‌നിറ്റോ (Incognito). Ctrl + Shift + N അടിച്ചാൽ Incognito  എന്ന പേരില്‍ പുതിയൊരു ബ്രൌസര്‍ വിന്‍ഡോ തുറന്നുവരും. എല്ലായ്‌പ്പോഴും അതുപയോഗിച്ച് മാത്രം ഹോട്ടല്‍, ഫ്‌ലൈറ്റ് ചെക്ക് ചെയ്യുകയാണെങ്കില്‍ അവരുടെ തട്ടിപ്പില്‍നിന്നും ഒരു പരിധിവരെ രക്ഷനേടാം..
Ctrl + Shift + N for Chrome, Opera etc..
Ctrl + Shift + P for Internet explorer, Firefox, Safari etc.."

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (54 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends