Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

തിരുവനന്തപുരം ചെമ്പഴന്തി മനോജിനെ ചതിയില്‍പ്പെടുത്തി ദീപുവും ഭാര്യ ഐശ്വര്യയും; കിടപ്പാടം ജപ്തിയുടെ വക്കില്‍, 60 ലക്ഷം രൂപയുടെ കടക്കെണി

19 OCTOBER 2017 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ക​ണ്ണൂ​ര്‍ നി​വാ​സി​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ 'ഫോ​ക്' അ​ഞ്ചു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈമാറി

ജോ​ലി​ക്കി​ടെ അബദ്ധത്തിൽ ക്രെയിനിൽ നിന്നും താഴേയ്ക്ക് വീണു; കുവൈത്തിൽ പ്രവാസിയായ തൊഴിലാളിക്ക് ഗുരുതര പരിക്ക്

യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി

കുവൈത്തിൽ പ്രവാസി മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണപ്പെട്ടു

കേരളത്തിന് കൈത്താങ്ങായി കൊല്ലം പ്രവാസി കൂട്ടായ്മ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി

സുഹൃത്തിന്റെ വാഗ്ദാനം വിശ്വസിച്ച് നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പഴം, പച്ചക്കറി കയറ്റുമതി കച്ചവടം തുടങ്ങാമെന്ന തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി മനോജിനെ എത്തിച്ചതാകട്ടെ ലക്ഷങ്ങളുടെ കടബാധ്യതയില്‍. 13 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ആകെ സമ്പാദ്യമായ കിടപ്പാടം എപ്പോള്‍ വേണമെങ്കിലും ബാങ്ക് ജപ്തി ചെയ്യാവുന്ന സ്ഥിതിയിലാണ്.

മസ്‌കത്തിലും നാട്ടിലുമായി ഏകദേശം 60 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് മനോജിന് ഇപ്പോഴുള്ളത്. ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് പുറത്തായ ഇദ്ദേഹത്തിന് പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമായതിനാല്‍ നാട്ടില്‍ പോകാനും കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഭര്‍ത്താവിനെ ചതിച്ച സുഹൃത്ത് ദീപുവും ഭാര്യ ഐശ്വര്യയും അടക്കമുള്ളവര്‍ക്കെതിരെ മനോജിന്റെ ഭാര്യ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കയറ്റുമതി ബിസിനസ് തുടങ്ങാന്‍ അമ്പതു ലക്ഷം രൂപ ചെലവു വരുമെന്നാണ് ദീപു മനോജിനോട് പറഞ്ഞത്. വായ്പയ്ക്ക് ബാങ്കിനെ സമീപിച്ചെങ്കിലും മുമ്പ് ഭവനവായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയിരുന്നതിനാല്‍ മനോജിന് വായ്പ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വീടും സ്ഥലവും ദുബൈയില്‍ ജോലി ചെയ്യുന്ന ഐശ്വര്യയുടെ പേരില്‍ എഴുതിക്കൊടുത്തു. തുടര്‍ന്ന് ഈ കരാര്‍ കാട്ടി ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 2014 നവംബറില്‍ 48 ലക്ഷം രൂപയുടെ പര്‍ച്ചേഴ്‌സ് വായ്പയെടുക്കുകയായിരുന്നു. ബാങ്ക് വായ്പ അടച്ചുതീര്‍ന്നാല്‍ സ്ഥലം തിരിച്ച് എഴുതി നല്‍കാമെന്നായിരുന്നു ഇവര്‍ തമ്മിലെ ധാരണ. മനോജ് ഈ സമയം പഴം, പച്ചക്കറി വിപണനം ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

ഇതിനിടെ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് ഒമാനിലെത്തിയ ദീപു ഉള്ളി ഇറക്കുമതി ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് മനോജിന്റെ സ്‌പോണ്‍സറെ കൊണ്ട് ആറായിരം റിയാല്‍ (ഏകദേശം പത്തുലക്ഷം രൂപയോളം) തിരുവനന്തപുരത്തെ കയറ്റുമതിക്കാര്‍ക്കു അയച്ചു കൊടുപ്പിക്കുകയും ചെയ്തു. ഇത് കബളിപ്പിക്കലാണെന്ന് ബോധ്യമായതോടെ മനോജിനെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു.

പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാനും സ്‌പോണ്‍സര്‍ ഇതുവരെ തയ്യാറായിട്ടില്ല. നാട്ടിലെ ബാങ്കില്‍ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞമാസം ജപ്തി നോട്ടീസും വന്നിരിക്കുകയാണ്. ദീപുവും ഭാര്യയും കുറച്ചുനാള്‍ മസ്‌കത്തില്‍ താമസിച്ചതിന്റെ ഫ്‌ലാറ്റ് വാടക, റന്റ് എ കാര്‍ വാടക തുടങ്ങിയ ഇനങ്ങളില്‍ രണ്ടായിരത്തിലധികം റിയാലിന്റെ ബാധ്യതയും തന്റെ തലയിലായതായി മനോജ് പറയുന്നു.

ചെറിയ ജോലികള്‍ ചെയ്ത് ഈ ബാധ്യത കുറെയൊക്കെ മനോജ് വീട്ടി. നിയമ നടപടികള്‍ക്കായി നാട്ടില്‍ പോകണമെന്ന ആഗ്രഹത്തിന് പാസ്‌പോര്‍ട്ട് ഇല്ലാത്തതു കുരുക്കാകുന്നതിന്റെ വേദനയിലാണ് ഈ യുവാവ്.
സുമനസ്സുകളായ കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ മസ്‌കത്തില്‍ കഴിയുന്ന മനോജ് തന്നെ ഇരുട്ടില്‍നിന്ന് കരകയറ്റാന്‍ കേരളസര്‍ക്കാറും ഇന്ത്യന്‍ എംബസിയും ഇടപെടുമെന്ന പ്രതീക്ഷയാണ് ആകെയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (9 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (9 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (9 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (9 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (9 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (9 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (9 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (10 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (10 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (10 hours ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (10 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (10 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (11 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (11 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (11 hours ago)

Malayali Vartha Recommends