മലയാളികളായ വീട്ടമ്മയും 26 കാരനും തമ്മിൽ അവിഹിതം; രഹസ്യം പൊളിഞ്ഞപ്പോൾ ദുബായ് പോലീസിന്റെ വക എട്ടിന്റെ പണി!!

അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ദുബായില്‍ മലയാളികളായ സ്ത്രീക്കും യുവാവിനുമെതിരെ കേസ്. ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ ഉണ്ടായ അക്രമ സംഭവങ്ങളാണ് അവിഹിത ബന്ധത്തിന്റെ ചുരുളയിച്ചത്. യുവാവ് തന്നെ ആക്രമിച്ചുവെന്നാരോപിച്ച് 51 കാരി നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.
വിവാഹിതനായ പ്രവാസി യുവാവുള്‍പ്പെടെ നിരവധിപ്പേരെ സ്ത്രീ വീട്ടില്‍ താമസിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അക്രമ സംഭവം നടക്കുന്നതു വരെ ഇരുവരും ഒന്നിച്ചായിരുന്നു താമസം പിന്നീട് യുവാവ് തന്നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നാരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. വിവാഹ മോചനം നേടിയ സ്ത്രീക്ക് മുതിര്‍ന്ന മക്കളുമുള്ളതായാണ് വിവരം.
എന്നാല്‍ 51കാരിയുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും മറ്റൊന്നുമില്ലെന്നാണ് യുവാവിന്റെ മൊഴി. ദുബായ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിഹിത ബന്ധം യുവതിയും നിഷേധിച്ചു. സ്ത്രീകളെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവാവിന് 2000 രൂപ പിഴ ചുമത്തി. അവിഹിത ആരോപണത്തിന്റെ വിചാരണ അടുത്ത മാസത്തേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha