Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതം മാറ്റി മറിച്ച അനുഭവ കഥ

26 OCTOBER 2017 09:14 PM IST
മലയാളി വാര്‍ത്ത

പ്രവാസിയായ ഒരു യുവാവിന് നേരിടേണ്ടിവന്ന ഒരനുഭവം പൊതുജനങ്ങളുടെ, പ്രത്യേകിച്ച്, പ്രവാസി സുഹൃത്തുക്കളുടെ അറിവിലേയ്‌ക്കെന്ന രീതിയില്‍ മറ്റൊരു പ്രവാസി പങ്കുവയ്ക്കുകയാണ്. പേര് വ്യക്തമല്ലാത്ത വ്യക്തി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രവാസികളും ദീര്‍ഘയാത്രകള്‍ നടത്തുന്നവരും പ്രത്യേകിച്ച് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ ആളുകള്‍ക്ക് ഉപകാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കുറിപ്പാണിത്...

പ്രിയ പ്രവാസി സുഹൃത്തുക്കളെ,

ഇന്നലെയാണ് നാട്ടില്‍ നിന്ന് വളരെ ഗൗരവമുള്ള സംഭവം ശ്രദ്ധയില്‍ പെട്ടത്. ഒരു പ്രവാസി എന്നനിലയില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒന്നായിരുന്നില്ല ആ സംഭവം. ഒന്നിച്ചു ഒരു സ്ഥലത്തു ജോലിയും താമസവുമായി കഴിയുന്ന ഞങ്ങള്‍ക്ക് നാട്ടില്‍ നിന്ന് ആരെങ്കിലും വരുമ്പോള്‍ വീട്ടുകാര്‍ കൊടുത്തുവിടുന്നതെന്തും അത്രയ്ക്ക് പ്രിയപെട്ടതായിരിക്കും അതുകൊണ്ടുതന്നെ അത് നാട്ടില്‍നിന്നു കൊണ്ടുവരുവാനും സാധാരണഗതിയില്‍ ആരും സംശയിക്കാറില്ല. എന്നാല്‍ ഇന്നലെ കായക്കൊടിയില്‍ ഉണ്ടായ സംഭവം ഓരോ പ്രവാസിയെയും സംബന്ധിച്ചിടത്തോളം ഒരു സന്ദേശമായിട്ടുവേണം കാണാന്‍. ചുവടെ കൊടുത്ത ചിത്രവും വിവരങ്ങളും ഒരു പാവം പ്രവാസിയുടെ ജീവിതം ദുബൈയിലെ ജയിലിലേക്ക് നയിക്കാന്‍ കൂടെ ജോലി ചെയ്യുന്ന പ്രവാസി ഷഹസീന്‍ (ദുബായ്)കൊടുത്ത പണിയാണ്.

കഴിഞ്ഞ ദിവസം 31 ന് ദുബൈയിലേക്ക് പോകുന്ന കായക്കൊടിയിലെ ഒരു പ്രവാസിയോട് ദുബൈയിലുള്ള ഉള്ളിയേരിയിലെ പ്രവാസി സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു എന്റെ വീട്ടില്‍ നിന്ന് ഒരു പാര്‍സലുണ്ട് അത് എടുക്കണമെന്ന്. ഒന്നിച്ച് ജോലി ചെയ്യുന്നത് കൊണ്ട് എടുക്കാമെന്ന് പറഞ്ഞ് കായക്കൊടിയിലെ തന്റെ വീട്ടിലെത്തിക്കാന്‍ പറഞ്ഞു. അങ്ങനെ ഉള്ളിയേരിയില്‍ നിന്ന് പാര്‍സലുമായി സഹലും അഭി ചജിത്തും വന്നു പാര്‍സല്‍ കൊടുത്തു. ചായ കുടിച്ച് അവര്‍ മടങ്ങി. രാത്രി ബാഗിലേക്ക് സാധനങ്ങള്‍ എടുത്ത് വയ്ക്കുമ്പോള്‍ സംശയം തോന്നി പാര്‍സല്‍ പൊട്ടിച്ചു ഒരു ഷര്‍ട്ടും ഒരു ഡപ്പ അച്ചാറും. അച്ചാറിന്റെ വലിയ പേക്കിംഗ് കണ്ട് അച്ചാര്‍ തുറന്ന് സ്പുണിട്ട് ഇളക്കി നോക്കിയപ്പോള്‍ ഒരു ചെറിയ പാക്കറ്റ്.സംഭവം പോലീസിലറിയിച്ചു പോലീസ് പരിശോധിച്ച് കഞ്ചാവാണെന്ന് പറഞ്ഞ് സാധനം കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം നടത്തി. കായക്കൊടിക്കാരന്‍ പ്രവാസി ദുബൈയിലേക്ക് പോവുകയും ചെയ്തു.

പാര്‍സല്‍ കാത്ത് നിന്ന ഉള്ളിയേരിക്കാരനോട് ലഗേജ് കുടുതലായത് കൊണ്ട് എടുക്കാന്‍ പറ്റിയിട്ടില്ലെന്നും അത് വീട്ടിലുണ്ടെന്നും അവരെ വിട്ട് അത് തിരിച്ചെടുത്തോ എന്നും പറഞ്ഞു. അങ്ങനെ ഇത് കായക്കൊടിയിലെത്തിച്ച രണ്ട് പേര്‍ ഇത് തിരിച്ചെടുക്കാന്‍ വീണ്ടും വന്നു. അവരെ സ്വീകരിക്കാന്‍ ഒരു നാട് നേരത്തെ തയ്യാറായിരുന്നു. പിടിച്ച് സ്‌നേഹിച്ച് പോലീസില്‍ ഏല്പിച്ചു. ശേഷം ഉള്ളിയേരിക്കാരന്‍ പ്രവാസിയെ ദുബൈയിലുള്ള പ്രവാസികള്‍ ഉള്ളിയേരിക്കും പാര്‍സലാക്കി അയച്ചു. നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതവും കുടുംബവും തലനാരിയക്കാണ് രക്ഷപ്പെട്ടത്.

അവര്‍ക്ക് സംശയം തോന്നി പൊളിച്ച് നോക്കിയില്ലായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ. അതു കൊണ്ട് പ്രിയ പ്രവാസി സുഹൃത്തുക്കളെ ആരുടെയും ഒരു സാധനവും അങ്ങോട്ടും ഇങ്ങോട്ടും എടുക്കരുത്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള വലിയ തിരക്കില്‍ സുഹൃത്തുക്കളാല്‍ വഞ്ചിതരാകാതിരിക്കുക. നമ്മുടെ കുടുംബം കാത്തിരിപ്പുണ്ട് ഏറെപ്രതീക്ഷയോടെ. അച്ചാര്‍ വീട്ടില്‍ എത്തിച്ചതും പിടിയിലായതും ഉള്ളെരിക്കടുത്ത തെരുവത്തുംക്കടവ് സഹല്‍, അഭിജിത്ത് എന്നി യുവാക്കളാണ്. പാവപെട്ട പ്രവാസിയെ ചതിക്കാന്‍ ശ്രമിച്ച ഷഹസിന്‍ എന്ന ദ്രോഹിയെ കമ്പനി പിരിച്ചുവിട്ടതായാണ് അറിയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത വേഗത്തില്‍ കാറോടിച്ച് അപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ കുടുംബത്തിന്  (4 minutes ago)

3 ലക്ഷം പേര്‍ കൊല്ലപ്പെടും...! അതിഭീകരമായ ഭൂകമ്പം ഇനി മണിക്കൂറുകൾ മാത്രം..!  (13 minutes ago)

കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്.  (16 minutes ago)

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (31 minutes ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (37 minutes ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (40 minutes ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (46 minutes ago)

പവന് കുറഞ്ഞത് 440 രൂപ  (1 hour ago)

വി എസ്സിനെ ഉടൻ കൊല്ലിക്കും..! "ദേ കൂടുതൽ പറയിപ്പിക്കരുത്" വീണാ ജോർജ് ആശുപത്രിയിൽ പൊട്ടിത്തെറിച്ച് ബിന്ദുവിന്റെ ഭർത്താവ്  (1 hour ago)

ഒരു മാസമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞത് അനൂപ് മാഷ്..!..!വില്ലത്തി അമ്മായിയമ്മ ..? അനൂപ് മാഷിന്റെ മരണത്തിന് കാരണം ..!  (1 hour ago)

സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും  (1 hour ago)

മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു...  (1 hour ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (1 hour ago)

പ്രവാസി ഇന്ത്യക്കാരന്‍  (1 hour ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (2 hours ago)

Malayali Vartha Recommends