Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇനി അഴിമതി വച്ച് പൊറുപ്പിക്കില്ല; സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അകത്താക്കിയത് അടുത്ത ബന്ധുക്കളെ; 11 രാജകുമാരന്മാരും മന്ത്രിമാരുമടക്കം 50 പേര്‍ അറസ്റ്റില്‍

06 NOVEMBER 2017 08:37 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ അഴിമതിക്കേസുകളില്‍ സന്ധിയില്ലാത്ത സമരം നടത്തുന്ന ഭാവി രാജാവായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒറ്റ രാത്രി കൊണ്ട് അകത്താക്കിയത് 50 അടുത്ത ബന്ധുക്കളെ. 11 രാജകുമാരന്മാരെയും നാലു മന്ത്രിമാരെയും 10 മുന്‍ മന്ത്രിമാരെയും വന്‍കിട ബിസിനസുകാരെയുമടക്കം അമ്പതോളം പ്രമുഖരെ അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച രാത്രി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയാണ് പ്രമുഖരെ അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചത്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, വിവിധ വകുപ്പുകളിലേക്ക് അന്യായമായി കോടികളുടെ സാധനങ്ങള്‍ വാങ്ങല്‍, അധികാരദുര്‍വിനിയോഗം, കൈക്കൂലി, ഹറം വികസനപദ്ധതിയിലെ അഴിമതി തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2009ലെ ജിദ്ദ വെള്ളപ്പൊക്ക കേസ്, കൊറോണ വൈറസിന്റെ വ്യാപനം എന്നിവ പുനരന്വേഷിക്കാനും സമിതി തീരുമാനിച്ചു. നടപടി നേരിടുന്നവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. സ്വകാര്യ ഫ്‌ളൈറ്റുകള്‍ ഉപയോഗിക്കുന്ന വിമാനത്താവളങ്ങള്‍ നിരീക്ഷണത്തിലാണ്. 

സൗദിയിലെ പ്രമുഖ വ്യവസായികളായ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍, മുഹമ്മദ് അല്‍ അമൂദി, സാലിഹ് അല്‍ കാമില്‍, അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ല, പ്രമുഖ ടിവി ചാനലായ എംബിസി ഉടമ വലീദ് ഇബ്രാഹിം, കാലാവസ്ഥാനിരീക്ഷണ വിഭാഗം മേധാവി പ്രിന്‍സ് തുര്‍ക്കി ബിന്‍ നാസര്‍, മുന്‍ സാമ്പത്തികകാര്യ മന്ത്രി ആദില്‍ ഫഖീഹ്, മുന്‍ ധനമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ്, പ്രതിരോധ മുന്‍ സഹമന്ത്രി പ്രിന്‍സ് ഫഹദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ്, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഖാവലിദ് അല്‍ തുവൈജരി, റിയാദ് മുന്‍ ഗവര്‍ണര്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്ല, സാജിയ മുന്‍ ഗവര്‍ണര്‍ സഅദ് അല്‍ ദബാഗ്, റോയല്‍ പ്രോട്ടോകോള്‍ മേധാവി മുഹമ്മദ് അല്‍ തബീശി, ഹറം വികസനപദ്ധതി കരാറുകാരന്‍ ബകര്‍ ബിന്‍ ലാദന്‍, റെയില്‍വേ ഡയറക്ടര്‍ ജനറല്‍ ഖാവലിദ് അല്‍ മുല്‍ഹിം, എസ്ടിസി മുന്‍ ചീഫ് സൌദ് അല്‍ ദവീശ് എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് സൌദി ട്വിറ്റര്‍ അക്കൌണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും സല്‍മാന്‍ രാജാവിന്റെ സഹോദരപുത്രനുമാണ് വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. നിക്ഷേപസ്ഥാപനമായ കിങ്ഡം ഹോള്‍ഡിങ്ങും എംബിസി ചാനലും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ന്യസ് കോര്‍പ്, സിറ്റി ഗ്രൂപ്പ്, ട്വിറ്റര്‍ എന്നിവയിലടക്കം അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. 

അഴിമതിക്കേസുകളില്‍ അന്വേഷണം നടത്തുന്നതിനായി ശനിയാഴ്ച രാത്രിയാണ് സല്‍മാന്‍ രാജാവ് അഴിമതിവിരുദ്ധ സമിതി രൂപീകരിച്ചത്. പൊതുസ്വത്ത് വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അധികാരദുര്‍വിനിയോഗം നടത്തുന്നതും എന്തു വില കൊടുത്തും തടയുമെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍പെട്ടവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും രാജാവ് പ്രഖ്യാപിച്ചു.

രണ്ടു മന്ത്രിമാരെയും നാവികസേനാമേധാവിയെയും മാറ്റി രാജാവ് ഭരണരംഗത്ത് പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് പ്രമുഖരുടെ അറസ്റ്റ്. നാഷണല്‍ ഗ്വാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍, സാമ്പത്തിക പ്‌ളാനിങ് മന്ത്രി ആദില്‍ ഫഖീഹ് എന്നിവരെയാണ് പുറത്താക്കിയത്. ഇവരെ അറസ്റ്റ് ചെയ്‌തോയെന്ന് വ്യക്തമല്ല. 
ആരോപണവിധേയര്‍ക്കെതിരെ അന്വേഷണം, അറസ്റ്റ് ചെയ്യല്‍, യാത്രാവിലക്ക് ഏര്‍പ്പെടുത്തല്‍, അക്കൌണ്ട് ഉള്‍പ്പെടെ സ്വത്തുവകകള്‍ മരവിപ്പിക്കല്‍, ആരോപണവിധേയരുടെ ആസ്തികളുടെ സ്രോതസ്സ് നിര്‍ണയിക്കല്‍ തുടങ്ങിയവയ്ക്ക് സമിതിക്ക് അധികാരമുണ്ട്. കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ്, ദേശീയ അഴിമതിവിരുദ്ധ സമിതി, ജനറല്‍ ഓഡിറ്റിങ് ബ്യൂറോ, ജനറല്‍ പ്രോസിക്യൂഷന്‍, ദേശീയസുരക്ഷാ വിഭാഗം എന്നിവയുടെ മേധാവികള്‍ സമിതിയില്‍ അംഗങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (54 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends