Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒരു നിരപരാധി കൂടി കുവൈറ്റില്‍ ജയിലേക്ക്. രക്തസാമ്പിള്‍ മാറ്റിയ കേസില്‍ മലയാളി നഴ്സ് എബിന്‍ തോമസിന് തടവും പിഴയും. എബിന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള പ്രാര്‍ത്ഥനയില്‍ മലയാളി സമൂഹം.

21 NOVEMBER 2017 06:45 AM IST
മലയാളി വാര്‍ത്ത

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നേഴ്‌സായ ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ സ്വദേശിയായ എബിൻ തോമസിന് അഞ്ച് വർഷം തടവും പിഴയും. രക്തസാമ്പിൾ മാറ്റിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ജാമ്യത്തിൽ നിന്നുകൊണ്ടുതന്നെ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവസരവും എബിന് കോടതി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് എബിൻ കുവൈറ്റിലെത്തിയത്.

നിലവില്‍ ജാമ്യത്തിലുള്ള എബിന് വിധിയുടെ പശ്ചാത്തലത്തില്‍ അപ്പീല്‍ നല്‍കാന്‍ കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും എബിന് വീണ്ടും ജയിലില്‍ പോകേണ്ടി വരില്ലെന്നും എബിനറെ അഭിഭാഷകന്‍ അറിയിച്ചു.

രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ചു ഈ വര്‍ഷം ഫെബ്രുവരി 22 നു പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുകയായിരുന്ന എബിന് ഓഗസ്റ്റില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

മൂന്ന് തവണ കേസ് വിധി പറയാന്‍ മാറ്റി വച്ചതോടെ കേസിന്റെ കാര്യത്തില്‍ മലയാളി സമൂഹം ഏറെ ആശങ്കപ്പെട്ടിരുന്നു.

തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് എബിന്‍. 2015 മാര്‍ച്ച് മുതല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ സ്റ്റാഫ് നഴ്‌സ് ആയി ഫഹാഹീല്‍ ക്ലിനിക്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കവെയായിരുന്നു അറസ്റ്റ്.

അറബിയുടെ വീട്ടില്‍ പാചക ജോലിക്ക് നിയോഗിച്ചിരുന്ന ബംഗ്ലാദേശി സ്വദേശിക്ക് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്ന കുറ്റമാണ് എബിന്‍റെ മേല്‍ ചുമത്തിയിരുന്നത്. രോഗികളുടെ രക്തസാംപിള്‍ ശേഖരിക്കുന്ന ജോലിയായിരുന്നു കുവൈത്തിലെ അല്‍-ഫാഹീല്‍ മെഡിക്കല്‍ സെന്ററില്‍ നഴ്‌സായിരുന്ന എബി ന്ബംഗ്ലാദേശ് സ്വദേശി ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ മഞ്ഞപ്പിത്തമുള്ളതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ അറബിയുടെ വീട്ടില്‍ ജോലി ചെയ്യവേ ഇയാള്‍ രോഗബാധിതനാണെന്ന് കുവൈത്ത് സര്‍ക്കാരിനെ ആരോ രഹസ്യമായി അറിയിക്കുകയായിരുന്നു. രക്തപരിശോധനയില്‍ മഞ്ഞപ്പിത്തം കണ്ടെത്തി .
ഇതേതുടര്‍ന്നാണ് രോഗവിവരം മറച്ചുവെച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹകുറ്റം ചുമത്തിയാണ് എബിനെ കുവൈത്ത് പോലീസ് അറസ്റ്റു ചെയ്തത്. എബിന്‍ ഉള്‍പ്പെടെ ഏഴു പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റുള്ളവരെല്ലാം ബംഗ്ലാദേശികളാണ്.
എന്നാല്‍ സംഭവത്തില്‍ എബിന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്. ബംഗ്ലാദേശിയായ ഹസന്‍ എന്നയാള്‍ രോഗബാധിതനായ ബംഗ്ലാദേശി യുവാവില്‍ നിന്നും പണം കൈപ്പറ്റി രക്തസാംപിള്‍ മാറ്റുകയായിരുന്നു എന്നു പറയപ്പെടുന്നു . ഒടുവില്‍ പിടിയ്ക്കപെട്ടപ്പോള്‍ കുറ്റം എബിന്‍റെമേല്‍ ചുമത്തുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. എബിന്‍റെ ജയില്‍ മോചനത്തിനായി മലയാളി സമൂഹം ഏറെ പ്രയത്നിച്ചിരുന്നു . ദീര്‍ഘമായ ശ്രമങ്ങള്‍ക്ക് ശേഷമായിരുന്നു എബിനറെ ജയില്‍ മോചനം സാധ്യമായത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends