Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി

22 NOVEMBER 2017 01:58 PM IST
മലയാളി വാര്‍ത്ത

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികള്‍ക്ക് കാരുണ്യവുമായി ദോഹയിലെ അലി ഇന്റര്‍നാഷനല്‍ ട്രേഡിങ് കമ്പനി. തൊഴിലാളികളായ ഇവരുടെ കുടുംബത്തിന് ശമ്പളം തുടര്‍ന്നും ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ 16ന് രാത്രി ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച മലപ്പുറം തിരൂര്‍ തെക്കന്‍കൂറ്റൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദലിയുടെയും (42) കോഴിക്കോട് ഒളവണ്ണ കുളങ്ങരപറമ്പ് വടക്കഞ്ചേരി പ്രവീണ്‍കുമാറിന്റെയും (52) കുടുംബങ്ങളിലേക്കാണ് അറബ് കമ്പനിയുടെ കാരുണ്യമൊഴുകുന്നത്. രണ്ടു പേരും അലി ഇന്റര്‍നാഷനല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു.

മുഹമ്മദലി മൂന്നു വര്‍ഷവും പ്രവീണ്‍കുമാര്‍ ഒന്നരവര്‍ഷവുമായി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നിട്ട്. ഇരുവര്‍ക്കും സ്വന്തമായി വീടില്ല. അടച്ചുറപ്പുള്ള വീട്ടില്‍ കുടുംബത്തെ അന്തിയുറക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് മറുനാട്ടില്‍വെച്ച് പൊടുന്നനെ അവരുടെ ജീവന്‍ നഷ്ടമാവുന്നത്. നഷ്ടപ്പെട്ടത് തിരിച്ചുകൊടുക്കാന്‍ ആര്‍ക്കുമാകില്ലെങ്കിലും കമ്പനിയുടെ ജനറല്‍ മാനേജറും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് ഈസ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു, അവര്‍ മരിച്ചാലും അവരുടെ ശമ്പളം കമ്പനി ഉള്ള കാലത്തോളം മുടങ്ങാതെ വീട്ടിലെത്തിക്കുമെന്ന്.

ഈ മാസം മുതല്‍ തന്നെ ശമ്പളം വീടുകളില്‍ എത്തിക്കാനുള്ള നടപടിയെടുക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. 23 ശാഖകളിലായി 210ഓളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതും കമ്പനിയാണ്. കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ രണ്ട് മൃതദേഹങ്ങളും ഒരേ ദിവസം കൊണ്ടുപോകാന്‍ സാധിച്ചില്ല. രണ്ടു ദിവസങ്ങളിലായി കൊണ്ടുപോകേണ്ടി വരുന്നത് കുടുംബങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നതിനാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഒന്നിച്ചു മറ്റൊരു വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം നാട്ടില്‍ നടന്ന സംസ്‌കാരച്ചടങ്ങുകളില്‍ നിരവധി പേരാണ് പങ്കെടുത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (3 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (10 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (10 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (10 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (10 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (10 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (11 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (11 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (11 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (11 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (12 hours ago)

Malayali Vartha Recommends