27കാരന്‍ ആ പെണ്‍കുട്ടിയ്ക്ക് ഇ മെയില്‍ വഴി അശ്ശീല ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച് കൊടുത്തു,പെണ്‍കുട്ടിയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തു, 27ക്കാരനില്‍ നിന്നും വര്‍ഷങ്ങളായി നേരിടുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി, സംഭവം ദുബായില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഇ മെയില്‍ വഴി അശ്ശീല ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു കൊടുത്ത കുടുംബ സുഹൃത്ത് അറസ്റ്റില്‍. 13 കാരിയുടെ മാതാവിന്റെ പരാതിയില്‍ ഇന്ത്യക്കാരനായ 27 കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ പെണ്‍കുട്ടിയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
സംശയം തോന്നിയ മാതാവ് ഇ മെയില്‍ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോയും ഫോട്ടോകളും കണ്ടത്. വീട്ടില്‍ ഇടക്കിടെ സന്ദര്‍ശിക്കാറുള്ള യുവാവ് നേരത്തെ പെണ്‍കുട്ടിയെ അനാവശ്യമായി സ്പര്‍ശിച്ചിരുന്നതായി പോലീസ് പറഞ്ഞു.തനിക്ക് 11 വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ മോശമായി ശരീരത്തില്‍ തൊട്ടിരുന്നെന്നും ആലിംഗനം ചെയ്തിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ഭയന്നിരുന്നതിനാലാണ് രക്ഷിതാക്കളോട് പറയാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
അതേസമയം കോടതിയില്‍ ഹാജരാക്കിയ പ്രതി തനിക്ക് പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വ്യക്തമാക്കി. ഒരിക്കല്‍ അവളെ ചുംബിക്കുമ്പോള്‍ കുട്ടിയുടെ മാതാവ് തന്നോട് ഇറങ്ങി പോകാന്‍ പറഞ്ഞതായും പ്രതി കോടതിയില്‍ പറഞ്ഞു. ഡിസംബര്‍ 17 ന് കേസ് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha