Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പാശ്ചാത്യ പിന്തുണയോടെ പോരിനിറങ്ങിയ സൗദി അറേബ്യയ്ക്ക് കനത്ത പരാജയം നേടുമെന്ന് വിദഗ്ധര്‍

09 DECEMBER 2017 11:31 AM IST
മലയാളി വാര്‍ത്ത

അമേരിക്ക കളിച്ച കളിയില്‍ വീണ് മിഡില്‍ ഈസ്റ്റ് യുദ്ധം ക്ഷണിച്ചുവരുത്തി. അതേ സമയം യെമനില്‍നിന്ന് ഹൂത്തി വിമതര്‍ തൊടുത്ത മിസൈല്‍ റിയാദിലെ ആഭ്യന്തര വിമാനത്താവളത്തിനരികില്‍ സ്‌ഫോടനം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, സൗദിയുടെ സൈനികശേഷിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്കന്‍ വിഗദ്ധര്‍. ഇറാന്റെ സൈനിക ശേഷിക്കുമുന്നില്‍ സൗദിക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് അമേരിക്കയുടെ മുന്‍ പശ്ചിമേഷ്യാ ഉപദേഷ്ടാവ് ആരോണ്‍ ഡേവിഡ് മില്ലര്‍ പറയുന്നു. യെമന്റെ പേരില്‍ മൂന്നുവര്‍ഷം മുമ്പ് ഇറാനും സൗദിയും തമ്മിലാരംഭിച്ച പോരില്‍, സൗദി പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തി ആഭ്യന്തര വിമാനത്താവളത്തിന് സമീപം മിസൈല്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് അടുത്ത ദിവസമാണ്. മിസൈല്‍ ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന സൗദിയുടെ അവകാശ വാദങ്ങളെ തള്ളുന്നതായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. മുമ്പും സൗദിയില്‍ ഹൂത്തി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാലയളവിനിടെ 87 തവണ മിസൈല്‍ പ്രയോഗിച്ചുവെന്നാണ് കണക്കുകള്‍.

യെമനിലെ ഹൂത്തി വിമതരുടെ പക്കലുള്ള മിസൈല്‍ ശേഖരം മാത്രമാകില്ല സൗദിയെ ദുര്‍ബലപ്പെടുത്തുകയെന്ന് മില്ലര്‍ പറയുന്നു. ഇറാനുമായുള്ള ഹൂത്തി വിമതരുടെ അടുപ്പവും സൗദിയെ പരിക്ഷീണരാക്കും. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരി്ക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ, അമേരിക്കയുമായുള്ള സൗദിയുടെ ബന്ധത്തിലും ഉലച്ചില്‍ സംഭവിക്കും. അമേരിക്കന്‍ പിന്തുണയാണ് ഹൂത്തി വിമതരെ നേരിടാനിറങ്ങുമ്പോള്‍ സൗദിയുടെ പക്കലുണ്ടായിരുന്ന പ്രധാന ആയുധം.

ഹൂത്തി വിമതരെ സഹായിക്കുന്നത് ഇറാനാണെന്ന ആരോപണം സൗദിയും പാശ്ചാത്യ രാജ്യങ്ങളും തുടക്കം മുതല്‍തന്നെ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ഇറാന്‍ റെവല്യൂഷണറി ഗ്ാര്‍ഡിന്റെ മേജര്‍ ജനറല്‍ ജഫാരി പറയുന്നു. സൗദിക്കുനേരെ ഹൂത്തി വിമതര്‍ പ്രയോഗിച്ച മിസൈല്‍ യെമനില്‍ത്തന്നെ നിര്‍മ്മിച്ചതായാണെന്നും അതിന് പിന്നില്‍ ഇറാനാണെന്നത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇറാന്റെ ഉത്തരവനുസരിച്ചാണ് ഹൂത്തികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൗദി ആരോപിച്ചു. ഹൂത്തികളുടെ പ്രവര്‍ത്തനത്തില്‍ ഇറാന്റെ പങ്കും ഇടപെടലുകളും വ്യക്തമാണ്. മേഖലയിലെ അയല്‍ രാജ്യങ്ങളില്‍ അസ്വസ്ഥതയും അസ്ഥിരതയുമുണ്ടാക്കുകയെന്നതാണ് ഇറാന്റെ ലക്ഷ്യമെന്നും സൗദി പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. മേഖലയിലെ വന്‍ശക്തിയാകാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നതെന്ന അമേരിക്കയും കരുതുന്നു.

അടുത്തിടെ ചുമതലയേറ്റ ഇറാന്‍ നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഹുസൈന്‍ ഖന്‍സാദിയുടെ നീക്കങ്ങളും ആ ആശങ്ക ശരിവെക്കുന്നതാണ്. ഇറാന്റെ യുദ്ധക്കപ്പലുകളെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് അയക്കുമെന്നും തെക്കേയമേരിക്കയിലെ സൗഹൃദരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഖന്‍സാദി പ്രഖ്യാപിച്ചിരുന്നു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയുടെ അരികിലെത്തി ശക്തിപ്രകടനം നടത്താനാണ് ഇതിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends