പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്... പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം

പ്രവാസി മലയാളികള്‍ക്കു കേരള സര്‍ക്കാര്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഇനി ഓണ്‍ലൈന്‍ അപേക്ഷ. നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക.
പ്രവാസികളെയും കേരളത്തില്‍ തിരികെയെത്തുന്ന പ്രവാസികളെയും കുറിച്ചുള്ള കൃത്യവും സമഗ്രവുമായ ഡേറ്റാബേസിനു രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു ഇത് നടപ്പിലാക്കുന്നത്.
എന്‍ആര്‍കെ ഐഡന്റിറ്റി കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ ആദ്യം പ്രവാസി കേരളീയ ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്യണം. അങ്ങനെ റജിസ്റ്റര്‍ ചെയ്തവര്‍ക്കു യൂസര്‍ നെയിമും പാസ്വേര്ഡും ലഭിക്കും. അതുപയോഗിച്ച് എന്‍ആര്‍കെ വെബ്സൈറ്റില്‍ പ്രവേശിച്ചു തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷ നല്‍കാം.
റജിസ്ട്രേഷന് ഇങ്ങനെ
www.norkaroots.net വെബ്സൈറ്റില്‍ പ്രവേശിക്കുക.
ഹോം പേജില്‍ താഴെയായുള്ള 'പ്രവാസി ഡേറ്റാബേസി'ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മറ്റൊരു വിന്‍ഡോ തുറക്കും.
ആ പേജിലെ വിവരങ്ങള്‍ വായിക്കുക. ഏറ്റവും താഴെയായുള്ള റജിസ്റ്റര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് റജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കാം.
ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ എല്ലാ പേജുകളും പൂര്‍ണമായും പൂരിപ്പിക്കുക.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്കുന്ന മൊബൈല്‍ നമ്പര്‍, ഇ–മെയില്‍ എന്നിവയിലേക്കാണു ലോഗിന്‍ വിവരങ്ങള്‍ ലഭിക്കുക.
പ്രാഥമിക വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്തതിനുശേഷം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു പൂര്‍ണവിവരങ്ങള്‍ നല്‍കാം. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം
പ്രവാസി ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്കു പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പ്രവാസി ഐഡി കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷാ ഫീസായ 300 രൂപ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
ഇതിനു പുറമേ പാസ്പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം.
വിദേശത്തു തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകുന്ന രേഖകളും നല്‍കണം.
https://www.facebook.com/Malayalivartha