തിരിച്ചറിയല്‍ രേഖ ചോദിച്ചതിന് 24കാരി പോലീസുകാരന്റെ കൈ കടിച്ച് മുറിച്ചു,ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി പോലീസിന്റെ പിടിയിലായി, സംഭവം അബുദാബിയില്‍
തിരിച്ചറിയല്‍ രേഖ ചോദിച്ച പോലീസുകാരനെ 24 കാരി കടിച്ച് പരിക്കേല്‍പിച്ചു. ഉഗാണ്ട സ്വദേശിനിയായ യുവതിയാണ് ജോലിയിലുണ്ടായിരുന്ന പോലീസുകാരന്റെ വലത് കൈക്ക് കടിച്ചത്. നായിഫ് പ്രദേശത്ത് ഒക്ടോബര്‍ 24 നാണ് സംഭവം. തുടര്‍ന്ന് പോലീസിന്റെ പരാതിയില്‍ യുവതിയെ അറസ്റ്റ് ചെയ്തു.
വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പോലീസുകാര്‍ നായിഫ് പ്രദേശത്ത് വെച്ച് യുവതിയെ തടയുകയും പരിശോധനയുടെ ഭാഗമായി തിരിച്ചറിയല്‍ രേഖ ചോദിക്കുകയുമായിരുന്നു. എന്നാല്‍ യുവതി തന്റെ കണങ്കൈക്ക് കടിച്ചെന്നും ഇത് കാരണം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതേസമയം അവര്‍ പോലീസുകാരാണെന്ന് മനാസ്സിലായില്ലെന്ന് യുവതി കോടതിയില്‍ പറഞ്ഞു. തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതിയത് കൊണ്ടാണ് അവരെ ഉപദ്രവിച്ചതെന്നും യുവതി വ്യക്തമാക്കി. ഇവര്‍ അനധികൃതമായി രാജ്യത്ത് കഴിയുകയാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. കേസ് ജനുവരി 30 ന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha