സ്‌കൈപ്പ് യുഎഇയില്‍ നിരോധിക്കാന്‍ കാരണം ഇതാണ്

പ്രമുഖ വീഡിയോ കോള്‍ സോഫ്റ്റ്‌വെയറായ സ്‌കൈപ്പിന് യുഎഇയില്‍ നിരോധനമേര്‍പ്പെടുത്തി. ലൈസന്‍സില്ലാത്ത വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സര്‍വ്വീസ് ആണ് സ്‌കൈപ്പിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഫലത്തില്‍ യുഎഇയില്‍ ഇനി സ്‌കൈപ്പ് ഉപയോഗിക്കാനാകില്ല. ലൈസന്‍സില്ലാത്ത വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളുകള്‍ക്ക് യുഎഇയില്‍ നിരോധനമുണ്ട്.എമിറേറ്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷനായ എത്തിസലാത്ത് ട്വിറ്ററിലൂടെയാണ് നിരോധനവിവരം പുറത്തുവിട്ടത്. പിന്നാലെ, തങ്ങളുടെ സേവനം യുഎഇയില്‍ നിരോധിച്ചതായി സ്‌കൈപ്പും പിന്നീട് വ്യക്തമാക്കി.
ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരുന്നു സ്‌കൈപ്പിന്റെ അറിയിപ്പ്.സ്‌കൈപ്പ് ഉപയോഗത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപഭോക്താക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇരു ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. അതേസമയം യുഎഇ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
https://www.facebook.com/Malayalivartha