പുതു വർഷത്തിൽ പ്രവാസികൾക്കായി ഇതാ ഒരു സന്തോഷവാർത്ത

ഖത്തർ: പുതു വർഷം ഖത്തറിലെ പ്രവാസികൾക്ക് ആശ്വാസം പകരുമെന്ന് പുതിയ റിപ്പോർട്ടുകൾ. ജീവിതച്ചെലവ് കൂടുന്നതില്‍ നിരാശരായിരുന്ന പ്രവാസികള്‍ക്ക് ഇപ്പോഴത്തെ റിപോർട്ടുകൾ പ്രകാരം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും എത്തുന്ന തീരുമാനങ്ങൾ ആശ്വാസം പകരും എന്നത് ഉറപ്പ്. ഈ വര്‍ഷാന്ത്യത്തോടെ കൂടുതല്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ രാജ്യത്തു ലഭ്യമാവുകയും ജനസംഖ്യ കാര്യമായി വര്ധിക്കാനിടയില്ലാത്തതിനാലും വീട്ടുവാടക 30 ശതമാനത്തിലേക്കോ അതിലും താഴേക്കോ എത്തുമെന്നാണ് സൂചന.
2016 ൽ ഒരു ശരാശരി പ്രവാസി മലയാളി കുടുംബത്തിന് തങ്ങളുടെ വരുമാനത്തിന്റെ 50% വീട്ടുവാടകയ്ക്കായി മാറ്റിവയ്ക്കേണ്ടി വന്നിരുന്നെങ്കില്‍ 2017 അവസാനമാകുമ്പോഴേക്കും വാടക 35% ആയി കുറഞ്ഞിരിക്കുന്നു. ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്തെ പാര്‍പ്പിടങ്ങളുടെ എണ്ണം 2.93 ലക്ഷവും ഹോട്ടല്‍ റൂമുകള്‍ 31,000 വും ഓഫിസ് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ ആകെ വിസ്തൃതി 5.1 കോടി ചതുരശ്രയടിയും ആകുമെന്നാണ് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വാലുസ്ട്രാറ്റ് പറയുന്നത്.
https://www.facebook.com/Malayalivartha