ജോലിക്കാരി മൂന്ന് വയസുകാരിയെ ഉപദ്രവിച്ചു....ചിത്രങ്ങളെടുത്ത് ബന്ധുക്കള്‍ക്കയച്ച യുവതി പിടിയില്‍

വീട്ടില്‍ ജോലിക്കുനിന്ന യുവതി മൂന്ന് വയസുകാരിയെ ഉപദ്രവിക്കുകയും ചിത്രങ്ങളെടുത്ത് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്ത യുവതി പിടിയില്‍. കുട്ടിയെ ഉപദ്രവിച്ചതിന് ഇന്തോനേഷ്യക്കാരിയായ യുവതിയാണ് പിടിയിലായത്. സെല്‍ ഫോണ്‍ കൊണ്ടുവരരുത് എന്ന ഉറപ്പിലാണ് ഇവരെ ജോലിക്ക് എടുത്തതെന്ന് പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി.
തുടര്‍ന്ന് ജോലിക്കാരിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തന്റെ കുഞ്ഞിന്റെ ചിത്രങ്ങള്‍ കണ്ടതെന്നും അവ കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നും അവര്‍ പറയുകയുണ്ടായി. ചിത്രങ്ങള്‍ എടുത്തതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലെന്നും കുഞ്ഞിന്റെ ചിത്രങ്ങള്‍ താന്‍ തന്റെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തുവെന്നും ജോലിക്കാരി യുവതി അറിയിച്ചു. ജനുവരി 21 ലേക്ക് കേസിന്റെ വിചാരണ മാറ്റിവെച്ചു.
https://www.facebook.com/Malayalivartha