Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

മലയാളികള്‍ക്കായി നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി

20 JANUARY 2018 08:40 AM IST
മലയാളി വാര്‍ത്ത

എല്ലാ പ്രവാസികളും അതീവ ജാഗ്രതയോടെ സ്വന്തമാക്കേണ്ടതാണ് നോര്‍ക്കയുടെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്. സര്‍ക്കാറിന്റെ മറ്റ് എന്തൊക്ക സഹായപദ്ധതികള്‍ ഉണ്ടെങ്കിലും ഏറ്റവും ആകര്‍ഷകമായതും സ്വന്തമാക്കാന്‍ താരതമ്യേന എളുപ്പമുള്ളതുമാണ് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. വിവിധ പദ്ധതികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡായി ഇത് ഉപയോഗിക്കാന്‍ കഴിയും.
2008ലാണ് മറ്റ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ക്കായി നോര്‍ക്ക തിരിച്ചറിയല്‍കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അപകട മരണം, അപകടം മൂലം സംഭവിക്കുന്ന സ്ഥിരമായതോ ഭാഗികമായതോ ആയ അംഗവൈകല്യം തുടങ്ങിയവക്കും ആനുകൂല്യം ലഭിക്കും.
ഇന്‍ഷുറന്‍സ് കവറേജിന്റെ പോളിസി നമ്പര്‍ ഈ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുകയും ചെയ്യും. അപേക്ഷാരജിസ്‌ട്രേഷന്‍ ഫീസ് 300 രൂപയാണ്. വിദേശത്ത് ആറുമാസത്തിലധികം ജോലിചെയ്യുകയോ റസിഡന്റ്് പെര്‍മിറ്റ് നേടി താമസിക്കുകയോ ചെയ്യുന്ന 18 വയസ് തികഞ്ഞ ആര്‍ക്കും കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷാഫോം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവ വഴി ലഭിക്കും. വിവിധ പ്രവാസിസംഘടനകള്‍ വഴിയും നോര്‍ക്കയുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും ഓഫിസുകളിലും"http://www.norkaroots.net എന്ന വെബ്‌െൈസറ്റിലും സൗജന്യമായി ഫോറം ലഭിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് വിസ ഉള്‍പ്പെടെയുള്ളത്, അതത് രാജ്യങ്ങളില്‍ നിലവിലുള്ള നിയമാനുസൃതമായ വിസ/തൊഴില്‍/താമസപെര്‍മിറ്റിന്റെ പകര്‍പ്പ് എന്നിവ അപേക്ഷക്കൊപ്പം നല്‍കണം. നേരില്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ 300 രൂപ. അല്ലെങ്കില്‍ 300രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് (ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍, നോര്‍ക്ക റൂട്ട്‌സ് എന്ന പേരില്‍ അതത് മേഖലാ ആസ്ഥാനത്ത് മാറാവുന്നത്) വേണം.

ഇവയും പൂരിപ്പിച്ച അപേക്ഷയും സഹിതം അപേക്ഷകനോ, അയാളുടെ അഭാവത്തില്‍ കുടുംബാംഗമോ അതത് മേഖലാ ഓഫിസില്‍ തപാല്‍ വഴിയോ നേരിട്ടോ നല്‍കുകയാണ് വേണ്ടത്. അപേക്ഷാ ഫോറത്തില്‍ കാണിച്ച വിവരങ്ങള്‍ ശരിയാണെന്ന് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി അല്ലെങ്കില്‍ നാട്ടിലുള്ള വാര്‍ഡ് അംഗം, കൗണ്‍സിലര്‍, പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍, മേയര്‍, ഗസറ്റഡ് ഓഫിസര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയിരിക്കണം. അവരുടെ പേരോട്കൂടിയ സീല്‍ പതിച്ച് ഒപ്പുവെക്കുകയും വേണം. www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ നേരിട്ടും അപേക്ഷ നല്‍കാനാകും. പരമാവധി മൂന്ന്‌വര്‍ഷമാണ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി. ഇത് കഴിഞ്ഞാല്‍ 300 രൂപ വീണ്ടും നല്‍കി മൂന്ന് വര്‍ഷത്തേക്ക് വീണ്ടും കാര്‍ഡ് പുതുക്കാനുമാകും. ഓര്‍ക്കുക, പ്രവാസികളുമായി ബന്ധപ്പെട്ട ഏത് നടപടിക്രമങ്ങള്‍ക്കുമുള്ള ഔദ്യോഗിക രേഖയായി നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് മാറ്റുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സകല സഹായങ്ങളും ചെയ്യാന്‍ എല്ലാ ജി.സി.സി രാജ്യങ്ങളിലെയും പ്രധാനപ്പെട്ട പ്രവാസി സംഘടനകള്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ടും അപേക്ഷ നല്‍കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (33 minutes ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (58 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (1 hour ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (2 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends