ദുബായിൽ കുടുങ്ങിയ ബിനോയ് കോടിയേരി യാത്രാവിലക്ക് നീക്കാൻ അപേക്ഷ നൽകി
പണത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദുബായിൽ നേരിടുന്ന യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി അപേക്ഷ നൽകി. എമിഗ്രേഷൻ വിഭാഗം പിടിച്ചെടുത്ത മറ്റ് യാത്രാ രേഖകൾ വിട്ടു നൽകണമെന്നും ബിനോയി ആവശ്യപ്പെട്ടു. ടൂറിസം കമ്പനി നൽകിയ പരാതിയിന്മേൽ ബിനോയിക്കെതിരെ സിവിൽ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് വിവരം.
തനിക്കെതിരെ ദുബായിൽ ഒരു കേസും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പൊലീസിന്റെ ക്ളിയറൻസ് സർട്ടിഫിക്കറ്റ് നേരത്തെ ബിനോയി ഹാജരാക്കിയിരുന്നു. 13 കോടി രൂപ നൽകാനുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ബിനോയ് ദുബായിലേക്ക് പോകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാസ് ടൂറിസം കന്പനിയുടെ ഉടമസ്ഥനും യു.എ.ഇ പൗരനുമായ ഹസൻ ഇസ് മയിൽ അബ്ദുള്ള അൽമർസൂഖി ബിനോയിക്കെതിരെ പരാതി നൽകിയത്.
https://www.facebook.com/Malayalivartha