പൊതുസ്ഥലങ്ങളിൽ വീഡിയോയും സെല്‍ഫിയും എടുക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി പോലീസ്
സൗദിയില്‍ പൊതുസ്ഥലങ്ങളിൽ വീഡിയോ എടുക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും വിലക്ക്. സൗദി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘകര്‍ 10,000 റിയാല്‍ വരെ പിഴ അടയ്ക്കേണ്ടി വരും.
പൊതു ഇടങ്ങളിൽ സെൽഫി എടുക്കുക എന്നത് ഇപ്പോൾ ഒരു ഹരമായി മാറിയിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയിലെ തെരുവുകളില്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്. എന്നാല്‍ അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അനുമതിയില്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിയമ ലംഘനമാണ്. ഇത്തരം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ ക്രൈം വിരുദ്ധ നിയമ പ്രകാരവും ശിക്ഷ ലഭിക്കുന്നതാണ്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, പൊലീസ് വാഹനങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരത്തിലൊരു വിലക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha