Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..


കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..


കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..


ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..


കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...

വിവാഹം കഴിഞ്ഞ് വർഷങ്ങളായി മക്കളില്ല; ചികിത്സയ്ക്കായി ആശുപത്രിൽ പോയതിന് ശേഷം ദുരൂഹതയുയർത്തി ദമ്പതികളുടെ തിരോധാനം: ഒടുവിൽ ഇരുവരെയും കണ്ടെത്തിയത് സൗദി അറേബ്യയിലെ അൽഅയൂൻ മരുഭൂമിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ജീവനൊടുക്കിയ നിലയിൽ

21 FEBRUARY 2018 09:04 AM IST
മലയാളി വാര്‍ത്ത

ഭാര്യയുമായി ദമാമിലേയ്ക്ക് പോകുകയാണെന്നു സുഹൃത്തുക്കളോടു പറഞ്ഞു പോയ ദമ്പതികളുടെ മൃതദേഹം സൗദിയിൽ മരുഭൂമിയില്‍. കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജിയുടെയും ഖദീജയുടെയും മകൾ റിസ്വാന(30) എന്നിവരുടെയും മൃതദേഹമാണ് അയൂണില്‍ കണ്ടെത്തിയത് . ഒരു ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ഞബ്ദുള്ള ഭാര്യയുമൊത്ത് ദമാമിലേയ്ക്കു പോകും എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു.

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നു. സന്ദർശക വീസയിൽ വന്നു ഭർത്താവിനോടൊപ്പം അൽഹസ്സയിൽ കഴിയുകയായിരുന്നു റിസ്വാന. നാല് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മക്കളില്ല. ഞായറാഴ്ച ഉച്ചക്ക് ശേഷം അവധിയെടുത്ത് ഇരുവരും ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. രാത്രി 12 മണി വരെ ദമ്പതികളെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളും കമ്പനിയിലെ സഹപ്രവർത്തകരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.

ഫോൺ റിംഗ് ചെയ്തിരുന്നതിനാലും ഞായറാഴ്ച കുഞ്ഞബ്ദുല്ലക്ക് അവധിയായതിനാലും ആരും കാര്യമാക്കിയിരുന്നില്ല. രാവിലെ ബന്ധപ്പെട്ടപ്പോഴും മൊബൈൽ റിംഗ് ചെയ്തിരുന്നു. ഉച്ചക്ക് 12 മണി കഴിഞ്ഞതിന് ശേഷവും പ്രതികരണം ലഭിക്കാതെ വന്നപ്പോൾ കമ്പനി അധികൃതരും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച അൽഹസ്സയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ദമാമിലേയ്ക്ക് പുറപ്പെട്ട ഇവരെ കുറിച്ച് വിവരമില്ലെന്നു സുഹൃത്തുക്കൾ പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് നടന്ന തിരച്ചിലിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അതനുസരിച്ചു സ്ഥലത്തെത്തിയവർ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചത് തന്നെയെന്ന് സ്ഥിരീകരിച്ചു. പോലീസ് നടത്തിയ തെരച്ചിലിലാണ് അൽഹസക്ക് സമീപം അൽഅയൂനിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ മരുഭൂമിയിൽ നിർത്തിയിട്ട വാഹനത്തിൽ റസീനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിന് അൽപം അകലെയായി കുഞ്ഞബ്ദുല്ലയുടെ മൃതദേഹവും കണ്ടെത്തി. ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. വാഹനത്തിനു സമീപ പ്രദേശത്തു നിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങൾ പൊലീസ് അൽഹഫൂഫ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

ഇത് കുഞ്ഞബ്ദുല്ലയുടേതും റിസ് വാനയുടേതുമാണെന്ന് ബന്ധുക്കൾ സ്ഥിരപ്പെടുത്തി. ദമാമിൽ നിന്നു മടങ്ങുന്ന വഴി അൽഹസ്സയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അൽഅയൂൻ എന്ന വിജനമായ സ്ഥലത്താണ് വാഹനം കണ്ടെത്തിയത്. കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരൻ കരീമും റിസ്വാനയുടെ അമ്മാവനും വിവരമറിഞ്ഞു അൽഹസ്സയിലെത്തി തുടർ നടപടികൾക്കായി രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുതിച്ച് സ്വർണവില  (30 minutes ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (38 minutes ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (51 minutes ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (55 minutes ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (1 hour ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (1 hour ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (2 hours ago)

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (2 hours ago)

ചുമരില്‍ തലയിടിച്ച് വീണ വയോധികന്‍ മരിച്ചു  (2 hours ago)

സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി  (2 hours ago)

ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി  (3 hours ago)

രണ്ട് ഇംഗ്ലിഷ് നോവലുകൾ  (3 hours ago)

ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നില്‍.... കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ  (3 hours ago)

പൈലറ്റ് പദ്ധതി ആരംഭിച്ചു  (3 hours ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (3 hours ago)

Malayali Vartha Recommends