നെടുമ്പാശേരിയില്‍ പ്രവാസിയുടെ ബാഗ് കൊള്ളയടിച്ചതായി പരാതി
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ പ്രവാസിയുടെ ലഗേജ് കൊള്ളയടിച്ചതായി പരാതി. തൃശൂര്‍ ചാവക്കാട് സ്വദേശിയായ സിനിമാ പ്രവര്ത്തകന് നൗഷാദ് ഇത് സംബന്ധിച്ച് വിമാനത്താവള അധികൃതര്‍ക്കും നെടുമ്പാശേരി പൊലീസിനും പരാതി നല്കി. ചൊവ്വാഴ്ച്ച രാത്രി എയര്‍ അറേബ്യ വിമാനത്തിലാണ് നൗഷാദ് നെടുമ്ബാശേരിയിലെത്തിയത്.
എന്നാല്‍ ഏറെ വൈകിയാണ് തന്റെ ലഗേജ് ലഭിച്ചതെന്ന് നൗഷാദ് പറയുന്നു. കുത്തിപ്പൊളിച്ച നിലയിലാണ് അവസാനം ലഗേജ് ലഭിച്ചത്. വിമാനത്താവളത്തില്‍ വച്ച് പരിശോധിച്ചപ്പോള്‍ വിലപിടിപ്പുള്ള രണ്ട് വാച്ചുകളും വിലപിടിപ്പുള്ള മറ്റ് ചില വസ്തുക്കളും നഷ്ടപ്പെട്ടുവെന്ന് മനസിലായത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ചോക്ലേറ്റ് അടക്കമുള്ള മറ്റ് ചില വസ്തുക്കളും നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയത്. പക്ഷേ ബാഗില്‍ നിന്നും സാധനങ്ങള്‍ നഷ്ടമായത് ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നാണോ കൊച്ചിയില്‍ നിന്നാണോ എന്ന് വ്യക്തമല്ലെന്നും നൗഷാദ് പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നൗഷാദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ബാഗില്‍ നിന്നും സാധനങ്ങള്‍ മോഷണം പോകുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും സമാനമായ സംഭവങ്ങള്‍ നടന്നിരുന്നു. ഇത്തരം കേസുകളില്‍ പരാതിയുണ്ടാകുമ്ബോള് നടപടിയെടുക്കാമെന്ന് അധികൃതര്‍ പറയുന്നതല്ലാതെ പിന്നീടൊന്നും ഉണ്ടാകുന്നില്ലെന്നും പ്രവാസികള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha