Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..


കേരളത്തെ നടുക്കി വീണ്ടും പോക്സോ.. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി..14 പേർക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്..വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആർപിഎഫ് ഉദ്യോഗസ്ഥരും..


കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..


ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..


കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമസിക്കുന്നത് തൊഴുത്തിൽ: ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, രാഷ്ട്രീയ പരിഹാരങ്ങൾക്കാണ് സ്ഥാനം...

ആറ്റുകാലമ്മയ്ക്ക് ഇന്ന് മഹാ പൊങ്കാല; ഭക്തിയോടെയും ആത്മസമര്‍പ്പണത്തോടെയും ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയുടെ തിരുനടയിൽ: ഒരുക്കങ്ങൾ പൂര്‍ത്തിയായി, അനന്തപുരി യാഗശാലയായി മാറാന്‍ നിമിഷങ്ങൾ മാത്രം...

02 MARCH 2018 09:31 AM IST
മലയാളി വാര്‍ത്ത

എല്ലാ വഴികളും ആറ്റുകാലമ്മയുടെ തിരുനടയിലേക്ക്. എല്ലാ ചുണ്ടുകളും മന്ത്രിക്കുന്നത് ദേവിയെ സ്തുതിക്കുന്ന മന്ത്രങ്ങള്‍. ദൂരദേശങ്ങളില്‍ നിന്നെത്തിയവരെല്ലാം അടുപ്പൊരുക്കി കാത്തിരിപ്പ് തുടങ്ങി. മിനിറ്റുകള്‍ക്കകം വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമാകും. അനന്തപുരി യാഗശാലയായി മാറാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. നഗരമാകെ ഉത്സവലഹരിയിലാണ്. എവിടെ നോക്കിയാലും പൊങ്കാല കാഴ്ചകളാണ്. ആറ്റുകാലിലേക്കുള്ള വഴികളിലെല്ലാം പൊങ്കാലക്കലങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്ബു തന്നെ നിരന്നു കഴിഞ്ഞിരുന്നു. പൊങ്കാലയിടേണ്ടത് മണ്‍കലത്തിലാണ്.

ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 9.30യോടെ ക്ഷേത്രത്തിനകത്ത് നിന്നും പുറത്തിറങ്ങണമെന്ന് അധികൃതര്‍ ഭക്തരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കു ശേഷം രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്കു തുടക്കം. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്ബോള്‍ ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്ബൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്നി ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് അടുപ്പുവെട്ട് ചടങ്ങ്. ഇതോടെ എല്ലാ പൊങ്കാലക്കലങ്ങളിലും ഒരേ സമയം തീ പകരും.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ഇത്തവണയും വിട്ടുവീഴ്ചയില്ലാത്ത ക്രമീകരണമാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വനിതാ കമാന്‍ഡോകളുള്‍പ്പെടെ മൂന്നിലൊന്ന് സുരക്ഷാ സേനയും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മൂവായിരത്തിലധികം പൊലീസുകാരെ ക്രമസമാധാനപാലനത്തിനായി നിയോഗിക്കും. സി.സി ടിവി, ഡ്രോണ്‍ കാമറകള്‍ എന്നിവയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഗ്നിശമനസേനാംഗങ്ങളെ ആറ്റുകാലിലേക്ക് വിന്യസിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് സെഗ്മെന്റുകളായാണ് ഇവരെ വിന്യസിക്കുക. തീപിടിത്ത സാദ്ധ്യതയുള്ള 76 പോയിന്റുകള്‍ കണ്ടെത്തി അവിടേക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. ഏത് അനിഷ്ട സാഹചര്യവും നേരിടാന്‍ പര്യാപ്തമായ രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അഗ്നിശമനസേനാ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.ആരോഗ്യവകുപ്പിന്റെ 21 മെഡിക്കല്‍ ടീമുകള്‍ പൊങ്കാലയ്ക്കായി സജ്ജമായി. ആംബുലന്‍സുകളും ഓക്സിജന്‍ പാര്‍ലറും അടക്കം എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുതിച്ച് സ്വർണവില  (33 minutes ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (41 minutes ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (54 minutes ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (58 minutes ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (1 hour ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (1 hour ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (2 hours ago)

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (2 hours ago)

ചുമരില്‍ തലയിടിച്ച് വീണ വയോധികന്‍ മരിച്ചു  (2 hours ago)

സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി  (2 hours ago)

ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി  (3 hours ago)

രണ്ട് ഇംഗ്ലിഷ് നോവലുകൾ  (3 hours ago)

ശിശുക്കളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നില്‍.... കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമാണ് സര്‍ക്കാര്‍ ചെയ  (3 hours ago)

പൈലറ്റ് പദ്ധതി ആരംഭിച്ചു  (3 hours ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (3 hours ago)

Malayali Vartha Recommends