Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി സൗദിവത്കരണം....റെന്റ് എ കാര്‍ തൊഴിലുകള്‍ സമ്ബൂര്‍ണമായി സ്വദേശികള്‍ക്ക്

12 MARCH 2018 10:34 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഈ മാസം പതിനെട്ടു മുതല്‍ മറ്റൊരു തൊഴില്‍ മേഖലയില്‍ നിന്നു കൂടി സൗദി അറേബ്യയിലെ വിദേശികള്‍ പുറത്താകുന്നു. റെന്റ് എ കാര്‍ തൊഴിലുകള്‍ സമ്ബൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കണമെന്ന് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം.

അക്കൗണ്ടിങ്, സൂപര്‍വൈസിങ്, സെയില്‍സ്, റെസീപ്റ്റ് ആന്‍ഡ് ഡെലിവറി തുടങ്ങിയവയിലെ ജോലികളാണ് കാര്‍ റെന്റല്‍ മേഖലയില്‍ സൗദിവത്കരണത്തില്‍ ഉള്‍പ്പെടുകയെന്നു തൊഴില്‍ മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. ഇക്കാര്യം സംബന്ധിച്ചു സ്ഥാപനങ്ങള്‍ക്കു നേരത്തേ തന്നെ അറിയിപ്പു നല്‍കിയിരുന്നു. സ്വദേശി യുവതി യുവാക്കള്‍ക്കു മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുക,മൊത്തം തൊഴില്‍ കമ്‌ബോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണു നീക്കം.

നിയമം നടപ്പാവുന്നതു മുതല്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തും. സ്വദേശികള്‍ക്കായ സംവരണം ചെയ്ത തസ്തികകളില്‍ വിദേശി ജീവനക്കാരെ കണ്ടെത്തിയാല്‍ പിഴയായിരിക്കും തൊഴിലുടമയുടെ മേല്‍ ചുമത്തുകയെന്നും ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു.

ലംഘനങ്ങള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സ്വദേശിവല്‍ക്കരണം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ വിവരമറിയിക്കുന്നതിന് പ്രത്യേക ടെലഫോണ്‍ നമ്ബറും ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വക്താവ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (11 minutes ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (24 minutes ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (36 minutes ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (44 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (54 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (1 hour ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (1 hour ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (9 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (10 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (10 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (10 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

Malayali Vartha Recommends