Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരു മാസം മാത്രം, കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പരിശോധന ശക്തമാക്കി

24 MARCH 2018 03:18 PM IST
മലയാളി വാര്‍ത്ത

പൊതുമാപ്പ് കാലം അവസാനിക്കാന്‍ ഒരുമാസത്തില്‍ താഴെ മാത്രം അവശേഷിക്കെ, കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അനധികൃത താമസക്കാര്‍ക്കായി പരിശോധന കര്‍ശനമാക്കി. മൊത്തം അനധികൃത താമസക്കാരില്‍ മൂന്നില്‍ രണ്ടുപേരും പൊതുമാപ്പിനോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി പേരെ പിടികൂടി.
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,54,000 അനധികൃതര്‍ താമസക്കാരാണ് രാജ്യത്തുള്ളത്. 50,000ത്തില്‍ താഴെ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 28,000ത്തോളം പേര്‍ നാടുവിട്ടപ്പോള്‍ 20,000ത്തിന് മുകളില്‍ ആളുകള്‍ പിഴയടച്ച് താമസം നിയമവിധേയമാക്കി.ഏപ്രില്‍ 22വരെയാണ് പൊതുമാപ്പ് കാലാവധി. ഏഴുവര്‍ഷത്തെ ഇടവേളക്കു ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമ ലംഘകര്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യംവിടാനും പിഴയടച്ച് രേഖകള്‍ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്. വിവിധ എംബസികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇത് പിന്നീട് രണ്ടുമാസം കൂടി നീട്ടി നല്‍കി.

ആദ്യ ദിവസങ്ങളിലെ ആവേശം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതില്‍ ഇപ്പോള്‍ കാണുന്നില്ല. എംബസികളിലും താമസകാര്യ ഓഫിസുകളിലും ഇപ്പോള്‍ തിരക്ക് ഇല്ല. ഇന്ത്യക്കാരായ അനധികൃത താമസക്കാരില്‍ പകുതിയിലേറെ പേര്‍ തിരിച്ചുപോവാന്‍ താല്‍പര്യം കാണിക്കുന്നില്ല.27,000 ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്.

2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പില്‍ അനധികൃത താമസക്കാരില്‍ 25 ശതമാനം പേര്‍ മാത്രമാണ് ഇളവു പ്രയോജനപ്പെടുത്തിയത്. ഇത്തവണ വര്‍ധനയുണ്ടെങ്കിലും 40 ശതമാനം പോലും എത്തില്ലെന്നാണ് ഇതുവരെയുള്ള കണക്ക് അനുസരിച്ചുള്ള നിഗമനം. പൊതുമാപ്പ് കാലം കഴിഞ്ഞാല്‍ അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം വ്യാപക പരിശോധന നടത്തും. റെയ്ഡില്‍ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുമ്പോള്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം ഫിംഗര്‍ പ്രിന്റ് എടുത്താണ് വിടുക. കുവൈത്തിലേക്ക് മാത്രമല്ല, ഒരു ജി.സി.സി രാജ്യത്തേക്കും ഇത്തരക്കാര്‍ക്ക് പിന്നീട് പ്രവേശനമുണ്ടാവില്ല.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഏപ്രില്‍ 22 കഴിഞ്ഞാല്‍ രാജ്യത്തിന്റെ മുക്കുമൂലകളില്‍ പഴുതടച്ചുള്ള പരിശോധനയുണ്ടാവുമെന്നും എവിടെയും ഒളിച്ചുകഴിയാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഒരുകാരണവശാലും ഇനി പൊതുമാപ്പ് കാലം നീട്ടിനല്‍കില്ലെന്നും അധികൃതര്‍ അസന്ദിഗ്ധമായി അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (2 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (3 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (3 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (3 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (3 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (4 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (5 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (5 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (5 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (6 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (6 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (6 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (6 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (7 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (7 hours ago)

Malayali Vartha Recommends