Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

കുവൈറ്റില്‍ പൊതുമാപ്പ് നാളെ അവസാനിക്കും, താമസ നിയമലംഘകരായ ഒരാളെയും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരവകുപ്പ്... രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുന്നു

21 APRIL 2018 03:07 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ പൊതുമാപ്പ് നാളെ അവസാനിക്കും. രാജ്യത്തു താമസരേഖകള്‍ ഇല്ലാതെ കഴിയുന്ന മുഴുവന്‍ വിദേശികളും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് താമസകാര്യ വകുപ്പ് അവസാന വട്ടവും അഭ്യര്‍ഥിച്ചു. നാളെ മുതല്‍ അനധികൃത താമസക്കാര്‍ക്കായി പരിശോധന ശക്തമാക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്കായി താമസകാര്യ വകുപ്പ് ആസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവധിദിനങ്ങളിലും സേവനം ലഭ്യമായിരിക്കും. നിയമലംഘകര്‍ക്കു പിഴയടച്ച് താമസം നിയമാനുസൃതമാക്കുകയോ അല്ലെങ്കില്‍ പിഴ കൂടാതെ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യാം.

ഇളവുകാലം അവസാനിക്കുന്ന നാളെ മുതല്‍ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ സൂചന നല്‍കി. താമസകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 1,54,000 അനധികൃത താമസക്കാരാണ് പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തുണ്ടായിരുന്നത്. അമ്പതിനായിരത്തില്‍പരം ആളുകളാണ് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.

ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ തിരിച്ചുവരാന്‍ കഴിയാത്ത വിധം ഫിംഗര്‍ പ്രിന്റ് എടുത്തു നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

എംബസികളുടെയും താമസകാര്യ വകുപ്പിന്റെയും മുന്നറിയിപ്പ് അവഗണിച്ച് ഇവിടെത്തന്നെ തുടരുകയായിരുന്നു താമസനിയമലംഘകരില്‍ മൂന്നില്‍ രണ്ടു ഭാഗവും. 27,000 ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ പകുതി മാത്രമേ ഇളവ് ഉപയോഗിച്ചുള്ളൂ.അടുത്തൊന്നും ഇനി പൊതുമാപ്പ് ഉണ്ടാവാനിടയില്ല. 

രാജ്യത്തിന്റെ മുക്കുമൂലകളില്‍ വ്യാപക പരിശോധന നടത്തി മുഴുവന്‍ അനധികൃത താമസക്കാരെയും പിടികൂടി കയറ്റിയയക്കുകയാണ് അധികൃതര്‍ ചെയ്യുക. പൊതുമാപ്പ് പ്രഖ്യാപിച്ചതിനുശേഷം നിര്‍ത്തിവെച്ച പരിശോധന കഴിഞ്ഞദിവസങ്ങളില്‍ ചെറിയ തോതില്‍ പുനരാരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇത് ശക്തിപ്പെടുത്തും. താമസ നിയമലംഘകരായ ഒരാളെയും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് ആഭ്യന്തര വകുപ്പ് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (14 minutes ago)

വേഗത്തിലാക്കി  (25 minutes ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (30 minutes ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (55 minutes ago)

ആദ്യ കുഞ്ഞിനെ  (1 hour ago)

സാങ്കേതികവിദ്യ  (1 hour ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (1 hour ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (2 hours ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (9 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (9 hours ago)

Malayali Vartha Recommends