Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പക്ഷാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലുള്ള ക്യാപ്ടന്‍ രാജുവിനെ കൊച്ചിയില്‍ എത്തിക്കും; വിമാനത്തില്‍ ഒരുക്കുന്നത് പ്രത്യേക സംവിധാനം; തുടര്‍ ചികില്‍സയ്ക്കായി എത്തിക്കുന്നത് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍; അസുഖ ബാധിതനായത് മകന്റെ വിവാഹത്തിന് അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുമ്പോള്‍

30 JUNE 2018 01:07 PM IST
മലയാളി വാര്‍ത്ത

മകന്റെ വിവാഹത്തിന് അമേരിക്കയിലേക്ക് വിമാനത്തില്‍ പോകുന്നതിനിടെ ഉണ്ടായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു കിംസ് ഒമാന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ക്യാപ്റ്റര്‍ രാജുവിനെ കൊച്ചിയിലേക്ക് കൊണ്ടു വരും. തുടര്‍ ചികില്‍സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്കാണു കൊണ്ടുപോകുന്നത്. ഭാര്യ പ്രമീളയും കിംസിലെ മെഡിക്കല്‍ സംഘവും ഒപ്പമുണ്ടാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെ രാവിലെ ഒന്‍പതിനുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ കൊണ്ടുപോകാനാണ് നീക്കം.

സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ടുപോകുന്നതിനാല്‍ വിമാനത്തില്‍ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. ക്യാപ്റ്റന്‍ രാജുവിന്റെ രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും സാധാരണ നിലയിലാണെന്നും മറ്റു പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്നാണു തിങ്കളാഴ്ച രാവിലെ വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്റെ വിവാഹത്തിന് അമേരിക്കയിലേക്ക് പോകുമ്പോഴായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ മകന്റെ വിവാഹം നീട്ടി വച്ചേക്കും.

കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെയാണ് നടന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. എത്തിഹാദ് വിമാത്തിലായിരുന്നു യാത്ര. ഇതിനിടെ മസ്‌കറ്റില്‍ അടിയന്തര ചികിത്സ തേടുകയായിരുന്നു നടന്‍ ക്യാപ്റ്റന്‍ രാജു. തിങ്കളാഴ്ച പുലര്‍ച്ചെ 4.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ ക്യാപ്റ്റന്‍ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കറ്റില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായാണ് ക്യാപ്റ്റന്‍ രാജുവും കുടുംബവും അമേരിക്കിയിലേക്ക് യാത്ര തിരച്ചത്. അബുദാബി വഴി ന്യൂയോര്‍ക്കിലേക്കുള്ള വിമാനമാണ് അബുദാബിയില്‍ എത്തുന്നതിന് മുന്നോടിയായാണ് മസ്‌കറ്റില്‍ അടിയന്തര ലാന്റിങ്ങ് നടത്തിയത്.

ഇന്നലെ പുലര്‍ച്ചെ 4.20ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ ഭാര്യ പ്രമീളയ്ക്കും മകനുമൊപ്പം യാത്രചെയ്ത ക്യാപ്റ്റന്‍ രാജുവിന് രാവിലെ എട്ടോടെ നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. അബുദാബിയിലിറങ്ങി ന്യൂയോര്‍ക്കിലേക്ക് മറ്റൊരു വിമാനത്തില്‍ പോകാനിരുന്നതാണ്. അബുദാബിയില്‍ എത്താന്‍ 20 മിനിറ്റു മതിയായിരുന്നെങ്കിലും അതിനു കാത്തുനില്‍ക്കാതെ വിമാനം അടിയന്തരമായി മസ്‌കറ്റില്‍ ഇറക്കി. ശരീരത്തിന്റെ വലതുഭാഗത്തായിരുന്നു നേരിയ തളര്‍ച്ച. സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

15 വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ക്യാപ്റ്റന്‍ രാജുവിന് മൂന്നു വര്‍ഷം മുന്‍പ് ബൈപാസ് ശസ്ത്രക്രിയയും നടത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന രവിരാജിന്റെ ഈ മാസം 30ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ശനിയാഴ്ച പോകാനിരുന്നതാണെങ്കിലും താരസംഘടന അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാനായി യാത്ര ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends