Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്‌ളബ് ജര്‍മനി പുനസംഘടിപ്പിച്ചു

22 APRIL 2013 05:33 AM IST
മലയാളി വാര്‍ത്ത.

ജര്‍മനിയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മ വളര്‍ത്താന്‍ രൂപീകരിച്ച കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്‌ളബ് ജര്‍മനി (കെ.പി.എ.സി, ജര്‍മനി) പുനസംഘടിപ്പിച്ചു. കൊളോണ്‍ ലിന്‍ഡന്‍ന്താള്‍ ചൈന റസ്റ്റോറന്റില്‍ വെച്ച് പ്രസിഡന്റ് ചാക്കോ പുല്ലങ്കാവുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാഗതം ആശംസിച്ച് നടപടികള്‍ക്ക് തുടക്കമായി. ജനറല്‍ സെക്രട്ടറി തോമസ് അറമ്പന്‍കുടി കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ മാത്യു തൈപ്പറമ്പില്‍ കണക്കും അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കി. പൊതുവായ ചര്‍ച്ചയില്‍ സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവിപരിപാടികളും വിശകലനം ചെയ്ത് സംഘടന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
ജര്‍മന്‍ മലയാളി സമൂഹത്തിന് വേണ്ടി വൈവിദ്ധ്യങ്ങളായ കലാസാംസ്‌കാരിക പരിപാടികള്‍ പ്രത്യേകിച്ച് സ്റ്റേജ് ഷോകള്‍ ഭാവിയില്‍ കോര്‍ഡിനേറ്റ് ചെയ്തു നടത്താനും തീരുമാനിച്ചു.

തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കുമ്പിളുവേലില്‍ പ്രസിഡന്റായും, തോമസ് അറമ്പന്‍കുടി ജനറല്‍ സെക്രട്ടറിയായും, ചാക്കോ പുല്ലങ്കാവുങ്കല്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ജോണ്‍ പുത്തന്‍വീട്ടില്‍ (കോര്‍ഡിനേറ്റര്‍), തോമസ് പഴമണ്ണില്‍(വൈസ് പ്രസിഡന്റ്), മാത്യു ചെറുതോട്ടുങ്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു തൈപ്പറമ്പില്‍ (ജോയിന്റ് ട്രഷറാര്‍ & ഓഡിറ്റര്‍), ജോണി അരീക്കാട്ട്, മാത്യു ജോസഫ് (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

പിന്നീട് കെപിഎസി അംഗങ്ങളുടെ കുടുംബസമ്മേളനം പ്രസിഡന്റ് ജോസ് കുമ്പിളുവേലിയുടെ വസതിയില്‍ നടത്തി. യോഗത്തില്‍ ചാക്കോ പുല്ലങ്കാവുങ്കല്‍ നന്ദി പറഞ്ഞു. വിരുന്നു സല്‍ക്കാരത്തോടെ പരിപാടികള്‍ അവസാനിച്ചു.

2004 ഏപ്രില്‍ രണ്ടിന് കൊളോണില്‍ നടത്തിയ സംഗീതനിശയില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീതസംവിധായകനുമായ എം.ജി.ശ്രീകുമാറാണ് കെ.പി.എ.സി ജര്‍മനിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചലച്ചിത്ര പിന്നണി ഗായകരായ കെ.എ.എസ്. ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, നടന്‍ കലാഭവന്‍ മണി, നടി ജ്യോതിര്‍മയി, നാദിര്‍ഷാ, സാജു കൊടിയന്‍, ഹരീശ്രീ മാര്‍ട്ടിന്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് കെപിഎസി ജര്‍മനി മുന്‍കാലങ്ങളില്‍ സ്റ്റേജ് ഷോ നടത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: kpacgermany.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (5 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (5 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (6 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (7 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (7 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (7 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (7 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (13 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (13 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (14 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (14 hours ago)

Malayali Vartha Recommends