Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ജര്‍മനിയില്‍ വിശ്വാസവര്‍ഷ സെമിനാര്‍ നടത്തി

13 MAY 2013 01:57 AM IST
മലയാളി വാര്‍ത്ത.

കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹം വിശ്വാസ വര്‍ഷാചരണത്തിന്റെ ഭാഗമായി സെമിനാര്‍ നടത്തി. കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് മൗറീഷ്യസ് ദേവാലയ പാരീഷ് ഹാളില്‍ മെയ് ഒന്ന് ബുധനാഴ്ച നടന്ന സെമിനാറില്‍ ബെല്‍ജിയം ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തുന്ന ഫാ.ജിജോ ഇണ്ടിപറമ്പില്‍ വിശ്വാസവര്‍ഷത്തെയും പരിശുദ്ധ കുര്‍ബാനയെയും അധികരിച്ച് ക്ലാസ്‌സുകള്‍ എടുത്തു.

ദിവ്യബലിയുടെ തുടക്കത്തില്‍ ആലപിയ്ക്കുന്ന അന്നാപ്പെസഹാ തിരുനാള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പൊരുളും വിശുദ്ധ കുര്‍ബാനയെ സംബന്ധിയ്ക്കുന്ന ദിവ്യരഹസ്യങ്ങളുടെ ചെറുതും വലുതുമായ വിശകലനങ്ങളും അള്‍ത്താരയില്‍ നടത്തുന്ന വൈവിദ്ധ്യങ്ങളായ അടയാളങ്ങളും കാലമനുസരിച്ചുള്ള ശുശ്രൂഷാ പ്രാര്‍ത്ഥനകളുടെ പ്രാധാന്യങ്ങളും ചേര്‍ത്ത് വളരെ വിശദമായി പ്രതിപാദിച്ച ജിജോ അച്ചന്റെ ക്‌ളാസ് ഏറെ വിജ്ഞാനപ്രദമായിരുന്നു. വിശുദ്ധ കുര്‍ബാന ഒരു ഓര്‍മ്മപുതുക്കല്‍ മാത്രമല്ല പിതാവായ ദൈവത്തിന് പുത്രനോടുള്ള സ്‌നേഹത്തിന്റെ സമ്പൂര്‍ണ്ണവും പരമവും ഉദാത്തവുമായ ബലിയര്‍പ്പണവുമാണെന്ന് ജിജോ അച്ചന്‍ വരച്ചുകാട്ടി.

ആഗോള കത്തോലിക്കാ സഭ 2012/13 വിശ്വാസവര്‍ഷമായി ആചരിയ്ക്കുന്ന ഈയവസരത്തില്‍ കത്തോലിക്കാ വിശ്വാസം ഊട്ടിയുറപ്പിച്ച് കൈത്തിരി വെളിച്ചമായി വരും തലമുറയ്ക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ചു. കൊളോണ്‍, എസ്സന്‍ , ആഹന്‍ എന്നീ രൂപതകളില്‍ നിന്നുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയിലെ വിവിധ കമ്മറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. കമ്യൂണിറ്റിയുടെ കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. രാവിലെ പത്തുമണിയ്ക്കാരംഭിച്ച സെമിനാര്‍ വൈകുന്നേരം അഞ്ചു മണിയ്ക്കു നടന്ന ദിവ്യബലിയോടുകൂടി സമാപിച്ചു.

ഈ വര്‍ഷത്തെ ദിവ്യകാരുണ്യ(യൂക്കരിസ്റ്റിക്) കോണ്‍ഗ്രസ് ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ജര്‍മനിയിലെ കൊളോണിലാണ് നടക്കുന്നത്. ലോര്‍ഡ്, ടു ഹും ഷാല്‍ വി ഗോ, ഗുരോ, ഞങ്ങള്‍ ആരുടെ പക്കലേയ്ക്കാണ് പോകേണ്ടത് (ജോണ്‍ 6:68) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. അഞ്ചു ദിവസം നീളുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്ര ചര്‍ച്ചകളും യൂത്ത് ഫെസ്റ്റിവലും സാംസ്‌കാരിക പരിപാടികളുമുണ്ടാകും. . യൂക്കരിസ്റ്റിക് കോണ്‍ഗ്രസിന്റെ സംഘാടക ചുമതല ജര്‍മന് ബിഷപ്‌സ് കോണ്‍ഫറന്‍സിനും കൊളോണ്‍ അതിരൂപതയ്ക്കുമാണ്. 193 രാജ്യങ്ങളില്‍ നിന്നുള്ള എട്ടു ലക്ഷം കത്തോലിക്കാ പ്രതിനിധികളെയാണ് കോണ്‍ഗ്രസിലേയ്ക്ക് പ്രതീക്ഷിക്കുന്നത്. ഇന്‍ഡ്യന്‍ സമൂഹവും അതില്‍ ഭാഗഭാക്കാവും. അതിനുള്ള ഒരുക്കങ്ങള്‍ കൊളോണില്‍ നടന്നുവരുന്നു.

വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (19 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (25 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (31 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (46 minutes ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (57 minutes ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends