Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാത്തുക്കുട്ടിയുടെ ചിത്രീകരണത്തിന്റെ ആവേശത്തില്‍ മലയാളികള്‍

25 MAY 2013 05:09 AM IST
മലയാളി വാര്‍ത്ത.

കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണം ജര്‍മനിയില്‍ ആരംഭിച്ചു. മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്റെ കൈയ്യൊപ്പില്‍ ചാലിച്ചെടുക്കുന്ന ജര്‍മന്‍ മലയാളിയുടെ കഥ പറയുന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂളാണ് വരും ദിവസങ്ങളില്‍ ജര്‍മനിയില്‍ നടക്കുന്നത്. 
മലയാളത്തിന്റെ അഭിനയവസന്തം ഭരത് മമ്മൂട്ടി മുഖ്യകഥാപാത്രമായി വേഷമിടുന്ന ചിത്രത്തില്‍ നെടുമുടി വേണു, സിദ്ധിഖ്, പ്രേംപ്രകാശ്, നന്ദു, കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, മുത്തുമണി ശേഖര്‍ മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍ കൂടാതെ നിര്‍മ്മാതാവ് ഷാജി നടേശന്‍, കവിയൂര്‍ പൊന്നമ്മ, മീരാ നന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖം അലീഷാ മുഹമ്മദ് നായികയായും വേഷമിടുന്നു.
മലയാളത്തിലെ മൂന്നു ബാലചന്ദ്രന്മാര്‍ വേഷമിടുന്നുണ്‌ടെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.( ബാലചന്ദ്രമേനോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പി ബാലചന്ദ്രന്‍). മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍
മധു നീലകണ്ഠനാണ് സംവിധായകന്‍ രഞ്ജിത്തിന്റെ മനസ് തൊട്ടറിഞ്ഞ് കാമറ ചലിപ്പിയ്ക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വരാജ്, ഷാജി നടേശന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.അറുപതുകളുടെ തുടക്കത്തിലാണ് മലയാളികള്‍ ജര്‍മനിയിലേയ്ക്കു കുടിയേറിയത്. അക്കാലത്തു തന്നെ മധ്യതിരുവിതാംകൂറിലെ പമ്പാനദിയോരത്തെ മനോഹരമായ അയിരൂരില്‍(കോഴഞ്ചേരിക്കടുത്ത സ്ഥലം) നിന്നും മാത്തുക്കുട്ടിയും ജര്‍മനിയില്‍ കുടിയേറ്റക്കാരനായത്. മാത്തുക്കുട്ടിയുടെ ഭാര്യ ജാന്‍സമ്മ. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. 
നാട്ടിലെ ഒരു പ്രധാന തറവാടാണ് മാത്തുക്കുട്ടിയുടേത്. വലിയ ബന്ധുബലവും സുഹൃത് വലയവും കൊണ്ട് നാട്ടിലെ പ്രമാണിയെന്നുവേണം മാത്തുക്കുട്ടിയെ വിശേഷിപ്പിയ്ക്കാന്‍. ഒരു പൊതുക്കാര്യപ്രസക്തനായി നാട്ടില്‍ വിലസുകയാണ് മാത്തുക്കുട്ടി.
അങ്ങനെ വാഴുമ്പോഴാണ് ജര്‍മ്മനിയിലേയ്ക്കുള്ള കുടിയേറ്റം. നാട്ടിലെ ഹീറോയായ മാത്തുക്കുട്ടി ജര്‍മനിയില്‍ എത്തിയപ്പോഴും ഒരു വലിയ ഹീറോയായി നിലകൊണ്ടു. പ്രവാസിയായി എത്തുന്ന മാത്തുക്കുട്ടി നന്മയുടെ വിളനിലമാവുന്നു. എന്നാല്‍ കുറെക്കാലത്തെ ജര്‍മന്‍ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോഴുള്ള മാറ്റങ്ങളില്‍ പിരിമുറക്കം കൊള്ളുന്ന മാത്തുക്കുട്ടിയുടെ ജീവിത സംഭവങ്ങളാണ് കടല്‍ കടന്ന ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് അവതരിപ്പിയ്ക്കുന്നത്.
കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കി രഞ്ജിത്തും സംഘവും അടുത്ത ലൊക്കേഷന്‍ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസം ജര്‍മനിയില്‍ എത്തി. മമ്മൂട്ടി, നെടുമുടി വേണു, സിദ്ധിഖ്, പ്രേംപ്രകാശ്, കോട്ടയം നസീര്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയ ശേഷിയുള്ള ജര്‍മന്‍ മലയാളി കാലാകാരന്മാരെയും ഉള്‍പ്പെടുത്തിയുള്ള ചിത്രീകരണത്തിന്റെ ജര്‍മനിയിലെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു.മദ്ധ്യജര്‍മനിയിലെ പ്രകൃതി ദൃശ്യങ്ങള്‍ അഭ്രപാളികളിലാക്കിയുള്ള ചിത്രീകരണമാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്.
ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ നേരിട്ടറിയാനും താരമഹിമയില്‍ തെളിയുന്ന ലൊക്കേഷന്‍ രഹസ്യങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കാനും ജര്‍മനിയിലെ മലയാളി സമൂഹം മാത്തുക്കുട്ടിയുടെ പിന്നാലെ ഇറങ്ങിക്കഴിഞ്ഞു. 

വാര്‍ത്ത അയച്ചത് ജോസ് കുമ്പിളുവേലില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (30 minutes ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (43 minutes ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (49 minutes ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (1 hour ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (1 hour ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (1 hour ago)

ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി  (1 hour ago)

ഭീഷണിപ്പെടുത്തിയെന്നും മക്കളെ മോശക്കാരാക്കാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പ്  (8 hours ago)

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനം ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടര്‍  (8 hours ago)

കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് രണ്ടരവയസുകാരി  (8 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായി പണപ്പിരിവ് നടത്തുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (9 hours ago)

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു  (9 hours ago)

കടയ്ക്കലില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം  (9 hours ago)

വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളവരെ നാട്ടിലേക്ക് അയക്കുമെന്ന് കുവൈത്ത്  (9 hours ago)

Malayali Vartha Recommends