Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു, ബുക്കിങ്ങില്‍ വന്‍തോതില്‍ കുറവ്​ അനുഭവപ്പെടുന്നുണ്ട്​, പലരും ബുക്കിങ്​ റദ്ദാക്കുന്നുവെന്ന് വിമാന കമ്പനിയായ ലുഫ്താന്‍സ, 33,000 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ്​ വിലയിരുത്തൽ

24 DECEMBER 2021 05:39 PM IST
മലയാളി വാര്‍ത്ത

വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങുകയാണ് ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ. ഒമിക്രോണ്‍ സംബന്ധിച്ച്‌​ ആശങ്ക നിലനില്‍ക്കെയാണ് ലുഫ്താന്‍സ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങുന്നത്. ആകെയുള്ളതില്‍ 10 ശതമാനം വിമാന സര്‍വീസുകളാണ് ലുഫ്താന്‍സ​ റദ്ദാക്കുക.

ജനുവരി മുതല്‍ ഫെബ്രുവരി വരെ ബുക്കിങ്ങില്‍ വന്‍തോതില്‍ കുറവ്​ അനുഭവപ്പെടുന്നുണ്ട്​. പലരും ബുക്കിങ്​ റദ്ദാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ 10 ശതമാനം ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാന്നെ്​ കമ്പനി സി.ഇ.ഒ അറിയിച്ചു. 33,000 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ്​ ലുഫ്താന്‍സ കണക്കാക്കുന്നത്.

​ലുഫ്താന്‍സയുടെ പ്രധാന സര്‍വീസ്​ കേന്ദ്രങ്ങളായ ജര്‍മ്മനി, ആസ്​ട്രിയ, ബെല്‍ജിയം തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ്​ വ്യാപനം ഉയരുന്നതാണ്​ ആശങ്കക്ക്​ കാരണം.കോവിഡിന്​ മുമ്പ്​ നടത്തിയിരുന്ന സര്‍വീസുകളുടെ 60 ശതമാനം മാത്രമാണ്​ ലുഫ്താന്‍സ നിലവില്‍ ഓപ്പറേറ്റ്​​ ചെയ്യുന്നത്​. ​കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തയതോടെ യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക്​ ജര്‍മ്മനി വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതേസമയം, സൗദി എയർലൈൻസ് താൽക്കാലികമായി കരിപ്പൂരിലെ ഓഫീസ് പൂട്ടുന്നുവെന്നും വിവരമുണ്ട്. കരിപ്പൂർ വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. കോഴിക്കോട് വിമാനത്താവളത്തിലെ ഓഫീസും അനുബന്ധ സ്ഥലവും എയർപോർട്ട് അതോറിറ്റിക്ക് തിരിച്ചേൽപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.

ഓഫീസ് പ്രവർത്തനത്തിനും വിമാനങ്ങളുടെ പോക്കുവരവിനും മറ്റുമായി നിലവിൽ സൗദി എയർലൈൻസ് വാടക നൽകുന്ന സ്ഥലങ്ങൾ ഈ മാസം 31ന് ഒഴിയാനാണ് തീരുമാനം. അവ ജനുവരി ഒന്നിന് എയർപോർട്ട് അതോറിറ്റിക്കുതന്നെ തിരിച്ചേൽപ്പിക്കുമെന്നാണ് അറിയിപ്പ്. നടപടി താൽക്കാലികമാണ് എന്നാണു പറയുന്നത്. വലിയ വിമാന സർവീസിന് അനുമതി ലഭിക്കുമ്പോൾ തിരിച്ചെത്താം എന്നാണ് സൗദി എയർലൈൻസ് നൽകുന്ന പ്രതീക്ഷ.

 

എന്നാൽ കൊച്ചിയിലേക്ക് മാറിയ എമിറേറ്റ്സ് വിമാനക്കമ്പനി പിന്നീട് തിരിച്ചെത്തിയില്ല. അവർ ഉപയോഗിച്ചിരുന്ന ഓഫിസ് സൗകര്യവും മറ്റുമാണു സൗദി എയർലൈൻസിനു നൽകിയിരുന്നത്. അതിനാവശ്യമായ വാടക വിമാനത്താവളത്തിനു നൽകുന്നുണ്ട്. ഈ ഓഫിസും അനുബന്ധ സൗകര്യങ്ങളും ഒഴിയാൻ ഇന്ത്യയിലെ സൗദി എയർലൈൻസിന്റെ കേന്ദ്രമായ മുംബൈ ഓഫിസിൽനിന്നു നിർദേശം ലഭിച്ചു.

വിമാനങ്ങളുടെ പോക്കുവരവുകൾക്കായി ഏർപ്പെടുത്തിയ വസ്തുക്കൾ കൊച്ചിയിലേക്കു മാറ്റിയേക്കും. 2020 ഓഗസ്റ്റ് ഏഴിനു വിമാനാപകടം ഉണ്ടായതിനെത്തുടർന്നാണ് വലിയ വിമാനങ്ങൾക്കു കരിപ്പൂരിൽ വിലക്കുവന്നത്. അന്നു മുതൽ സൗദി എയർലൈൻസ് സർവീസ് നടത്തുന്നില്ല. എങ്കിലും ഓഫിസും അനുബന്ധ സൗകര്യങ്ങളും സൗദി എയർലൈൻസ് നിലനിർത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends