Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്താവളം അടച്ചു പൂട്ടി...! ദൗത്യം പൂർത്തിയാക്കാൻ സാധിക്കാതെ തിരികെ മടങ്ങി ‌എയര്‍ ഇന്ത്യ വിമാനം, നിരവധി മലയാളികള്‍ കുടുങ്ങി കിടക്കുന്നു, എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തില്‍ കൃത്യമായ കണക്കില്ലാതെ നോര്‍ക്ക, ഒഡേഷ സര്‍വകലാശാലയില്‍ കുടുങ്ങിയത് 200 മലയാളി വിദ്യാര്‍ത്ഥികള്‍...

24 FEBRUARY 2022 03:21 PM IST
മലയാളി വാര്‍ത്ത

റഷ്യ ഉക്രെനിൽ യുദ്ധം തുടങ്ങിയതോടെ ആവിടെ കുടുങ്ങി കിടക്കുന്ന മലയാളികൾ ആശങ്കയിലാണ്. രാജ്യത്ത് വിമാനങ്ങള്‍ക്ക് ഉക്രൈന്‍ വിലക്കേര്‍പ്പെടുത്തുകയും കീവ് വിമാനത്താവളം അടച്ചിടുകയും ചെയ്തതോടെയാണ് രക്ഷപ്പെടാനുള്ള അവസരം മുടങ്ങിയത്.വിദ്യാര്‍ത്ഥികളടക്കം നിരവധി മലയാളികള്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുന്നത്.

എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തില്‍ നോര്‍ക്കയില്‍ കൃത്യമായ കണക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഒഡേഷ സര്‍വകലാശാലയില്‍ 200 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം. ഉക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും.

 

ഉക്രെയ്ന്‍ യുദ്ധം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ നിലപാടറിയിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.യുക്രെയിനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങിയിരിക്കുകയാണ്. വിമാനത്താവളങ്ങള്‍ അടച്ചതോടെയാണ് ഒഴിപ്പിക്കല്‍ നടപടി മുടങ്ങിയത്.

ഇറാന് വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് എയര്‍പോര്‍ട്ട് അടച്ച വിവരം എയര്‍ഇന്ത്യയ്ക്ക് ലഭിക്കുന്നത് ഇതേതുടര്‍ന്ന് തിരികെ പറക്കുകയായിരുന്നു. ഇതോടെ ഇന്ത്യ അയച്ച എയര്‍ ഇന്ത്യ ഡല്‍ഹിയിലേക്ക് മടങ്ങിയത്. ടിക്കെറ്റെടുത്തവര്‍ക്ക് തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇവരുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ വളരെ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

യുക്രെയിനില്‍ യുദ്ധമുണ്ടായതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.റഷ്യ- യുക്രെയിന്‍ സംഘര്‍ഷം അപകടകരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണം. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനം തകരുമെന്ന് ഇന്ത്യ പ്രതികരിച്ചു.

അതേസമയം ഉക്രെയ്‌നില്‍ നിന്നും ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നു.ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദ്യാര്‍ഥികളടക്കം 242 പേരെ ഇന്ത്യയിലെത്തിച്ചേര്‍ന്നിരുന്നു. ഉക്രെയ്‌നിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്നായിരുന്നു വിദ്യാര്‍ഥികള്‍ പറഞ്ഞത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും ഉക്രെയ്‌നില്‍ പഠനം നടത്തുന്നത്.

മറ്റു വിമാന സര്‍വീസുകള്‍ 25, 27, മാര്‍ച്ച്‌ ആറ് തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉക്രെയ്‌നിലെ വിമാനത്താവളങ്ങളെല്ലാം അടച്ച സാഹചര്യത്തിൽ ഇവരെ തിരികെയെത്തിക്കുന്ന കാര്യം നിലവിൽ അനിശ്ചിതസ്വത്തിൽ തുടരുകയാണ്. രക്ഷപ്പെടുത്താൻ ഒരു ചെറിയ പഴുത് കിട്ടിയാൽ ഏതു വിധേനയും അവരെ തിരികെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (4 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (5 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (6 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (6 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (6 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (12 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (12 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (13 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (13 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (13 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (13 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (13 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (13 hours ago)

Malayali Vartha Recommends